വയോധികയെ ഓട്ടോറിക്ഷയില്‍ വിളിച്ചുകയറ്റി കഴുത്തില്‍ കയര്‍ കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് മൂന്നു പവന്റെ മാല കവര്‍ന്നു; മുക്കുപണ്ടമാണെന്നു പറഞ്ഞപ്പോള്‍ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താന്‍ ഓട്ടോ ഡ്രൈവറുടേയും കൂട്ടാളിയായ യുവതിയുടേയും ശ്രമം; നിലവിളിച്ചതോടെ തലയില്‍നിന്നു രക്തമൊലിക്കുന്ന സ്ത്രീയെ റോഡരികില്‍ തള്ളി അക്രമികള്‍ കടന്നുകളഞ്ഞു
മുളങ്കുന്നത്തുകാവ് (തൃശൂര്‍): (www.kvartha.com 10.02.2020) വയോധികയെ ഓട്ടോറിക്ഷയില്‍ വിളിച്ചുകയറ്റി കഴുത്തില്‍ കയര്‍ കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് മൂന്നു പവന്റെ മാല കവര്‍ന്നു. പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീലയു(70) ടെ മാലയാണ് ക്രൂരമായ ആക്രമണത്തിന് ശേഷം അക്രമികള്‍ തട്ടിപ്പറിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടേമുക്കാലോടെ തിരൂര്‍ സെന്ററിലാണു സംഭവങ്ങളുടെ തുടക്കം.
എന്നാല്‍ മാല മുക്കുപണ്ടമാണെന്നു പറഞ്ഞതോടെ ഇവരെ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താന്‍ ഓട്ടോ ഡ്രൈവറും കൂട്ടാളിയായ യുവതിയും ശ്രമിച്ചു. സുശീലയെ ഓട്ടോയില്‍ വിളിച്ചു കയറ്റിയതും കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതും പിന്‍സീറ്റിലിരുന്ന യുവതിയാണെന്ന് സുശീല പറഞ്ഞു.
ഇതിനിടെ നിലവിളിച്ചതോടെ സുശീലയെ ഡാമിനു സമീപം റോഡരികില്‍ തള്ളി അക്രമികള്‍ മുങ്ങി. തലയില്‍നിന്നു രക്തമൊലിക്കുന്ന നിലയില്‍ 70 മീറ്ററോളം റോഡിലൂടെ നടന്ന് സമീപത്തെ വീട്ടില്‍ അഭയം തേടിയതുകൊണ്ടു മാത്രമാണ് സുശീലയുടെ ജീവന്‍ രക്ഷപ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;
അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സുശീലയെ ഓട്ടോയിലെത്തിയ അപരിചിതരായ യുവാവും യുവതിയും വട്ടായിയിലേക്കു ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞു വിളിക്കുകയായിരുന്നു.
ആദ്യം മടിച്ചെങ്കിലും യുവതി നിര്‍ബന്ധിച്ചപ്പോള്‍ ഓട്ടോയില്‍ കയറി. എന്നാല്‍ അത്താണിയില്‍ നിന്നു പൂമല റോഡിലേക്കു തിരിയുന്നതിനു പകരം ഓട്ടോ കുറാഞ്ചേരി ഭാഗത്തേക്കു പോകുന്നതു കണ്ടതോടെ തനിക്ക് ഇവിടെ ഇറങ്ങണമെന്ന് സുശീല ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ ഇറക്കാന്‍ കൂട്ടാക്കാതെ നായരങ്ങാടി വഴി പോകാമെന്നു വിശ്വസിപ്പിച്ചു സംഘം യാത്ര തുടരുകയായിരുന്നു.
കനാല്‍ ബണ്ടിനു സമീപത്തെ വിജനമായ ഭാഗത്തെത്തിയപ്പോള്‍ ഡീസല്‍ നിറയ്ക്കാനെന്ന പേരില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി. ഇയാള്‍ കയ്യിലൊരു ചുറ്റികയും കരുതിയിരുന്നു. ഇതിനിടെ യുവതി പ്ലാസ്റ്റിക് കയറെടുത്തു സുശീലയുടെ കഴുത്തില്‍ കുരുക്കി. വായില്‍ തോര്‍ത്തും തിരുകി. മാല പൊട്ടിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചപ്പോള്‍ സുശീല കയറും മാലയും ഒന്നിച്ചുപിടിച്ചു പ്രതിരോധിച്ചു.
ഇതോടെ ഡ്രൈവര്‍ സുശീലയുടെ തലയിലും നെറ്റിയിലും ചുറ്റിക കൊണ്ടു പലവട്ടം ആഞ്ഞടിച്ചു. അപ്പോഴും മാലയുടെ ഒരുഭാഗം സുശീല മുറുക്കെപ്പിടിച്ചിരുന്നു. സുശീലയെ ഡാമില്‍ തള്ളാന്‍ ഒരു കിലോമീറ്ററോളം വീണ്ടും വണ്ടിയോടിച്ചെങ്കിലും ആരെങ്കിലും കാണുമെന്നു ഭയന്ന് റോഡരികില്‍ തള്ളി സംഘം സ്ഥലം വിട്ടു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുശീലയുടെ തലയില്‍ ഒമ്പത് തുന്നലുണ്ടെന്ന് പൊലീസ് പറഞ്ഞു. സുശീലയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
Keywords: Auto driver kidnaps aged woman, attacks and snatches chain in Thrissur, Auto & Vehicles, Auto Driver, Local-News, News, attack, Police, Marriage, Woman, Kerala, Complaint, Kerala.

Powered by Info News For You

Comments
Post a Comment