ചെലവു ചുരുക്കുന്നതിനപ്പുറം അധിക ചെലവ് നിയന്ത്രിക്കാന്‍ ബജറ്റില്‍ നടപടി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
തിരുവനന്തപുരം: (www.kvartha.com 07.02.2020) ചെലവു ചുരുക്കുന്നതിനപ്പുറം അധിക ചെലവ് നിയന്ത്രിക്കാന്‍ ബജറ്റില്‍ നടപടി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ടിഎം തോമസ് ഐസക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ 15 ശതമാനം ചെലവാണ് വര്‍ധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അധിക ചെലവ് നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ കാറുകള്‍ വാങ്ങില്ല . പകരം മാസവാടകക്ക് കാറുകള്‍ എടുക്കും. ആയിരം കാറുകള്‍ വാടകക്ക് എടുത്താല്‍ ഏഴര കോടി എന്ന നിലക്കാണ് ലാഭം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അധിക ചെലവ് നിയന്ത്രിച്ച് മാത്രം 1500 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് ബജറ്റ് പറയുന്നത്.
അതുപോലെ തന്നെ ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കി 700 കോടി രൂപയുടെ വാര്‍ഷിക വരുമാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ജീവനക്കാരുടെ അധിക തസ്തികയില്‍ പുനര്‍ വിന്യാസ നടപടികളും നടപ്പാക്കും. സര്‍ക്കാര്‍ അറിയാതെ അധ്യപകരുടെ അനാവശ്യ തസ്തിക ഉണ്ടാക്കിയാല്‍ അത് അനുവദിക്കില്ല. എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ അറിയാതെ അധ്യാപക നിയമനം നടത്താന്‍ കഴിയാത്ത വിധം കെഇആര്‍ പരിഷ്‌കരിക്കും.
17,614 തസ്തികകള്‍ സര്‍ക്കാര്‍ നികത്തി. ചരക്ക് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്നവര്‍ക്ക് സ്വദേശത്തേക്ക് ഓപ്ഷന്‍ നല്‍കാം.
നികുതി പിരിവ് ഊര്‍ജിതമാക്കും. അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങള്‍ നിരീക്ഷിക്കും. ഇ വേ ബില്ലിംഗ് കാര്യക്ഷമമാക്കും. 13,000 കോടി വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള ഇളവുകളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Finance control measures announced Thomas Issac, Thiruvananthapuram, News, Politics, Business, Budget, Budget meet, Minister, Auto & Vehicles, Kerala.

Powered by Info News For You

Comments
Post a Comment