വെട്ടിമാറ്റിയ തല കിണറ്റില്‍ കണ്ടെത്തിയ സംഭവം; യുവാവിന്റെ അമ്മയും സഹോദരനും അറസ്റ്റില്‍; മകന്റെ സ്വഭാവ ദൂഷ്യമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മാതാവ്; പ്രതികളെ കുടുക്കിയത് ദൃക്‌സാക്ഷികളുടെ മൊഴി
കുമളി: (www.kvartha.com 18.02.2020) യുവാവിന്റെ വെട്ടിമാറ്റിയ തല കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും സഹോദരനും അറസ്റ്റില്‍. ഞായറാഴ്ച രാത്രി പത്തുമണിയോടെ കമ്പം - ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് യുവാവിന്റെ അമ്മയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്.
കമ്പം സ്വദേശി വിഘ്‌നേശ്വരന്റേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു. അതേസമയം മകന്റെ സ്വഭാവദൂഷ്യമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു അമ്മ പൊലീസിന് മൊഴി നല്‍കി. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നുമാണ് കണ്ടെത്തിയത്. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചു. ഇതു കണ്ടെത്താന്‍ ചൊവ്വാഴ്ച തിരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഭാരമുള്ള ചാക്കുകെട്ട് വെള്ളത്തിലേക്കു വലിച്ചെറിയുന്നത് കണ്ട് ചോദ്യം ചെയ്തവരോട് വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണെന്നായിരുന്നു ഇവരുടെ മറുപടി.
സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചാക്കുകെട്ട് കൊണ്ടിട്ടവരെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ടായിരുന്നു. കേസിന്റെ അന്വേഷണത്തിനായി നാലു പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു.
Keywords: Youth dead body found inside bag; 2 arrested, Kumali, News, Local-News, Killed, Arrested, Dead Body, Police, Crime, Criminal Case, Vehicles, Kerala.

Powered by Info News For You

Comments
Post a Comment