കണ്ണൂര്‍ കോര്‍പറേഷനിലെ ഹര്‍ത്താലിന് ഭാഗിക പ്രതികരണം; കടകള്‍ ഭാഗികമായി അടഞ്ഞുകിടക്കുന്നു; പ്രതിഷേധ ദിനം ആചരിച്ച് എല്‍ ഡി എഫും

കണ്ണൂര്‍: (www.kvartha.com 20.02.2020) കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഭാഗിക പ്രതികരണം. കടകള്‍ ഭാഗികമായി അടഞ്ഞുകിടക്കുന്നു. വാഹന ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഹര്‍ത്താല്‍.

കോര്‍പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണനെ മുറിയില്‍ പൂട്ടിയിടുകയും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളിയും വാക്‌പോരും നടത്തി.

UDF Kannur corporation harthal begins, Kannur, News, Politics, Harthal, UDF, LDF, Attack, Allegation, Police, Case, Protesters, Kerala

പൊലീസ് എത്തിയാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. ഇരു വിഭാഗവും നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മേയറുടെ പരാതിയില്‍ എല്‍ ഡി എഫ് കൗണ്‍സില്‍ അംഗങ്ങളായ കെ പ്രമോദ്, തൈക്കണ്ടി മുരളീധരന്‍, എം രാജീവന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

പ്രതിപക്ഷ അംഗവും കണ്ണോത്തും ചാല്‍ വാര്‍ഡ് കൗണ്‍സിലറുമായ കെ പ്രമോദിന്റെ പരാതിയില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ടി ഒ മോഹനന്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം യു ഡി എഫ് ഹര്‍ത്താലില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും.

Keywords: UDF Kannur corporation harthal begins, Kannur, News, Politics, Harthal, UDF, LDF, Attack, Allegation, Police, Case, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?