ഡ്രൈഡേ ഒഴിവാക്കില്ല, അബ്കാരി സര്‍വീസുകള്‍ കൂട്ടി, കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും, പുതുതായി പബ്ബുകള്‍ക്കും ബ്രൂവറികള്‍ക്കും ലൈസന്‍സ് നല്‍കില്ല; സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: (www.kvartha.com 25.02.2020) സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്തിസഭയുടെ അംഗീകാരം. അബ്കാരി സര്‍വീസുകള്‍ കൂട്ടി, ഡ്രൈഡേ ഒഴിവാക്കില്ല, കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും തുടങ്ങിയവയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.

ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും മന്ത്രിസഭയില്‍ തീരുമാനമായതായാണ് സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും.

No pub, brewery, bar license fee added: draft of liquor policy | new liquor policy, Thiruvananthapuram, News, Politics, Cabinet, Controversy, CPM, Kerala

ബാറുകളുടെ ലൈസന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍ നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബാര്‍ ലൈസന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.

നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. ഇത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. പുതിയ മദ്യനയത്തിന്റെ കരട് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം ചൊവ്വാഴ്ച മന്ത്രിസഭയുടെ മുന്നില്‍ വരുന്നത്.

പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയില്‍ നിന്നടക്കം സര്‍ക്കാരിനു നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂണ്‍ ഒന്‍പതിനാണ്.

Keywords: No pub, brewery, bar license fee added: draft of liquor policy | new liquor policy, Thiruvananthapuram, News, Politics, Cabinet, Controversy, CPM, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?