കോടികള്‍ മുടക്കിയുള്ള അത്യാഢംബര സ്വീകരണം വെറുതെയാകുമോ? ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യുഎസ് പിന്‍മാറി

ന്യൂഡല്‍ഹി: (www.kvartha.com 23.02.2020) ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യു എസ് പിന്‍മാറിയതായി റിപ്പോര്‍ട്ട്. ചില ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച തുടങ്ങുന്ന ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനവേളയില്‍ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുഎസാണ് അവസാന നിമിഷം കരാറില്‍ നിന്ന് പിന്നോട്ട് പോയതെന്നാണ് ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കരാറുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും ശ്രമിച്ച് വരുന്നതിനിടെയാണ് പിന്‍മാറ്റം.

Exclusive: US backed off from signing trade deal with India at last minute before Trump visit, News, Politics, Report, Business, Visit, Donald-Trump, Meeting, Allegation, Protection, Family, National

കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. സമഗ്ര കരാര്‍ നടപ്പിലാക്കാനായില്ലെങ്കിലും ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഒരു മിനി കരാറിനായുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

താരിഫ് കുറയ്ക്കുന്നതുമായും മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നില്‍ക്കുന്നത്. ഇന്ത്യയിലെ ഉയര്‍ന്ന താരിഫിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം ട്രംപ് തുറന്ന് പറഞ്ഞിരുന്നു. ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള വിലനിയന്ത്രണത്തില്‍ ഇളവ് വേണമെന്ന യുഎസിന്റെ ആവശ്യവും ജി എസ് പി പുനസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും ചര്‍ച്ചയായിരുന്നു.

അതേസമയം, ഇന്ത്യയുമായുള്ള വലിയ കരാര്‍ ഇപ്പോഴില്ലെന്നും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തിങ്കളാഴ്ചയാണ് ട്രംപ്, ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍,മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘം ഇന്ത്യയിലേക്ക് എത്തുന്നത്. ഇവര്‍ക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും ഏര്‍പ്പാടാക്കി കഴിഞ്ഞു.

അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലനിയ ട്രംപിനെയും കുടുംബത്തേയും സ്വീകരിക്കാന്‍ ഡെല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലുള്ള അത്യാഡംബര ഹോട്ടലായ ഐ ടി സി മൗര്യ ഒരുങ്ങിക്കഴിഞ്ഞു.

'ചാണക്യ സ്യൂട്ട്' എന്നറിയപ്പെടുന്ന പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് ട്രംപും മെലനിയയും തങ്ങുക. ഈ സ്യൂട്ടില്‍ തങ്ങുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന് മുന്‍പ് ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയവരാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ ഇവിടെ തങ്ങിയിട്ടുള്ളത്.

ട്രംപിനെയും ഭാര്യയേയും കൂടാതെ അദ്ദേഹത്തിന്റെ മകളായ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരഡ് കുഷര്‍ എന്നിവരും ഇതേ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടുകളില്‍ തന്നെ തങ്ങും. എന്നാല്‍ സുരക്ഷാ വിഷയങ്ങള്‍ പരിഗണിച്ച്, ഇവര്‍ ഹോട്ടലില്‍ എവിടെ തങ്ങണമെന്ന കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക അമേരിക്കന്‍ സീക്രട്ട് സര്‍വീസാണ്.

ഹോട്ടലും ഇക്കാര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറായിട്ടില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ചിത്രകാരില്‍ ഒരാളായ തയേബ് മേത്തയുടെ പെയിന്റിംഗുകളും അര്‍ത്ഥശാസ്ത്രം അടിസ്ഥാനമാക്കിയ ചിത്രങ്ങളും, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അനുഭവം നല്‍കുന്നതിനായി ഹോട്ടലിലാകെ സ്ഥാപിച്ചിട്ടുണ്ട്. 4600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചാണക്യ സ്യൂട്ടില്‍ ഒരു രാത്രി താമസിക്കാന്‍ എട്ടു ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടത്.

ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഹോട്ടലിനകത്ത് ശുദ്ധവായു നല്‍കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലാണ് ഐ ടി സി മൗര്യ. പരമ്പരാഗത രീതിയിലുള്ള സ്വീകരണ ചടങ്ങാണ് ട്രംപിനായി ഹോട്ടല്‍ ഒരുക്കിയിട്ടുള്ളതെന്നും ചടങ്ങിന്റെ ഭാഗമായി, ഒരു ആനയും ഉണ്ടാകുമെന്നുമുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ആന, ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ബിംബം എന്നതിലുപരി ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നം കൂടിയാണ്.

ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഹോട്ടല്‍ നടത്തിയിരിക്കുന്നത്. ഇവരുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടപ്പാക്കാന്‍ ഒരു ബട്‌ലര്‍ സദാ സമയവും പ്രസിഡന്റിന്റെയും ഭാര്യയുടെയും ഒപ്പം കാണും.

ഇതുകൂടാതെ പ്രസിഡന്റിന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളായ ചെറി-വാനില ഐസ്‌ക്രീം, ഡയറ്റ് കോക്ക് എന്നിവ ഹോട്ടല്‍ വലിയ അളവില്‍ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതോടൊപ്പം, പ്രസിഡന്റിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക പാചകക്കാരനെയും(ഷെഫ്) ഹോട്ടല്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Keywords: Exclusive: US backed off from signing trade deal with India at last minute before Trump visit, News, Politics, Report, Business, Visit, Donald-Trump, Meeting, Allegation, Protection, Family, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?