മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുമണിവരെ നീണ്ടു; നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖ്, ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി
കൊച്ചി: (www.kvartha.com 28.02.2020) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിലെ സാക്ഷിയായ മഞ്ജു വാര്യരുടെ വിസ്താരം വ്യാഴാഴ്ച പൂര്‍ത്തിയായി. മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുമണിവരെ നീണ്ടു. ഇതേ തുടര്‍ന്ന് നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി.
കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. വ്യാഴാഴ്ച വിസ്താരം നടക്കുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. ഇരുവരും ഒരേ കോടതിമുറിയിലായിരുന്നെങ്കിലും രണ്ടു ഭാഗത്തായിരുന്നു. ഏറ്റവും പിന്നിലായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളും ഏറ്റവും മുന്നില്‍ മഞ്ജു വാര്യരും. മഞ്ജുവിന്റെ വിസ്താരം സശ്രദ്ധം നിരീക്ഷിച്ച കോടതി പ്രത്യേകിച്ചു ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല.
അതിനിടെ കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 12-ാം സാക്ഷി ബിന്ദു പണിക്കര്‍, 13-ാം സാക്ഷി സിദ്ദിഖ് എന്നിവര്‍ വൈകിട്ട് 5.30 വരെ വിസ്താരത്തിനായി കോടതിയില്‍ കാത്തിരുന്നു. എന്നാല്‍, മഞ്ജു വാര്യരുടെ എതിര്‍ വിസ്താരം 6.30 വരെ നീണ്ടു. ഇതേത്തുടര്‍ന്നാണ് ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയത്.
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ വെള്ളിയാഴ്ചയും ശ്രീകുമാര്‍ മേനോന്‍ ശനിയാഴ്ചയും ഹാജരാകും.
Keywords: Manju Warrier deposes in court, sticks to her statement about Dileep, Kochi, News, Cinema, Actress, Actor, Manju Warrier, Court, Attack, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment