കൂടത്തായി കേസ് പുതിയ വഴിത്തിരിവിലേക്ക്! ആളൂരില്‍ നിന്നും ജോളിയെ തട്ടിയെടുക്കാന്‍ അഭിഭാഷകരുടെയും ജയില്‍ അധികൃതരുടെയും നീക്കം

കൊച്ചി: (www.kvartha.com 21.02.2020) കേരളത്തിലെ ഏറ്റവും പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസില്‍ പുതിയ വഴിത്തിരിവുകളുമായി കേസ് ജില്ലാ കോടതിയിലേക്ക് എത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. വിവാദ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ ഒന്നാം പ്രതി ജോളിയ്ക്കു വേണ്ടി ഹാജരാകുന്ന കേസുകളില്‍ കഴിഞ്ഞ ദിവസം ജില്ലാകോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ പ്രോസിക്യൂഷന്റെ ആത്മഹത്യാവാദം അംഗീകരിച്ച് ജില്ലാ ജഡ്ജി ജാമ്യാപേക്ഷ തള്ളിയിരുന്നു.

തുടര്‍ന്ന് അഡ്വ. ബി എ ആളൂര്‍ ജില്ലാ ജയിലില്‍ എത്തി ജോളിയെ സന്ദര്‍ശിക്കുകയും താമരശ്ശേരി മജിസ്ട്രേറ്റിന്റെ ഉത്തരവോടെ അര മണിക്കൂറിലധികം സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ചില രഹസ്യങ്ങള്‍ ജോളി ആളൂരുമായി പങ്കുവെച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Jolly confused her case, Kochi, News, Trending, Controversy, Bail plea, Meeting, Jail, Court, Visit, Kerala

കഴിഞ്ഞ ദിവസം ജോളിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ സമയത്ത് തന്നെ ചില അഭിഭാഷകരും ജയില്‍ അധികൃതരും സമ്മര്‍ദത്തില്‍ ആക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 19ന് ആളൂര്‍ അസോസിയേറ്റ്‌സിലെ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോളിയെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ മൂന്ന് ജൂനിയേര്‍സും ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ ഇവര്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം വന്നതാണെന്നും 'ഞങ്ങള്‍ക്ക് ഇത് അഭിമാന പ്രശ്‌നമാണെന്നും യാതൊരു ഫീസുമില്ലാതെ ഈ കേസ് നടത്തി തരാമെന്നും ഇപ്പോള്‍ നിലവിലുള്ള അഭിഭാഷകനായ ആളൂരിനെ മാറ്റണമെന്നും ചില മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്താണ് തിരിച്ചുപോയതെന്നും അറിയാന്‍ കഴിയുന്നു.

ഇതു കൂടാതെ കഴിഞ്ഞ ദിവസം ജയില്‍ അധികൃതരും അഡ്വ. ബി എ ആളൂരിനെ മാറ്റി സര്‍ക്കാര്‍ അഭിഭാഷകരെയോ ഉദ്യോഗസ്ഥരുടെ അടുപ്പക്കാരായ അഭിഭാഷകരെയോ വച്ച് കേസ് നടത്തുന്നതിന് സഹായം നല്‍കാമെന്ന വാഗ്ദാനം ജോളിക്ക് നല്‍കിയിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനു ശേഷം ജോളി കടുത്ത മാനസിക സമ്മര്‍ദത്തിലാണ്.

കൂടാതെ സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള ആത്മഹത്യാ പരാമര്‍ശം ജോളിയെ കൂടുതല്‍ വെട്ടിലാക്കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യം സംസാരിക്കാനായി അഡ്വ. ആളൂരുമായി ബന്ധപ്പെട്ടപ്പോള്‍ ജില്ലാ ജയിലില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ അറിഞ്ഞതിനു ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ചില പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ ഭാഗം മാത്രം പറയുന്ന ചില തല്‍പര കക്ഷികളുടെയും ഗൂഢാലോചനയുടെ ഭാഗമാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ ആളൂരിനെ വേണ്ടെന്നും അദ്ദേഹം തന്നെ കേസ് തുടര്‍ന്ന് നടത്തേണ്ട ആവശ്യമില്ലായെന്നും പറഞ്ഞു പ്രചരിപ്പിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലും സമൂഹ മാധ്യമത്തിലും ആളൂരിനെ ഇടിച്ചു താഴ്ത്തണമെന്ന ഉദ്ദേശത്തോടു കൂടി അപകീര്‍ത്തികരമായ ചര്‍ച്ചകളും വോയിസ് മെസ്സേജുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെയൊക്കെ അവഗണിച്ച് കഴിഞ്ഞ ഡിസംബര്‍ 13ന് ആളൂര്‍ കരിമ്പൂച്ചകളുടേയും 12-ഓളം ജൂനിയര്‍ അഭിഭാഷകരുടെയും കൂടെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ജോളിയുടെ എല്ലാ കേസുകളിലും അഡ്വ. ബി എ ആളൂര്‍ തന്നെയാണ് വക്കാലത്ത് ഇട്ടിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥ തലത്തില്‍ ഈ കേസില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രതിയ്ക്കു പരമാവധി ശിക്ഷ ലഭിക്കണമെന്ന ദുരുദ്ദേശത്തോടെ പ്രവര്‍ത്തിച്ചു വരികയാണെന്ന് അഡ്വ. ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാകോടതിയില്‍ നടന്ന നിയമ യുദ്ധം. കേസിന്റെ അടുത്ത വാദം ഫെബ്രുവരി 22ന് നടക്കും.

Keywords: Jolly confused her case, Kochi, News, Trending, Controversy, Bail plea, Meeting, Jail, Court, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?