അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണികിട്ടും; യൂസര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഫേസ്ബുക്കും യുട്യൂബും

വാഷിങ്ടണ്‍: (https://ift.tt/2OGynfz) വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബും ഫേസ്ബുക്കും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമെതിരെയാണ് കര്‍ശന നിരീക്ഷണവുമായി യൂട്യൂബും ഫേസ്ബുക്കും രംഗത്ത് വന്നിരിക്കുന്നത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാര്‍ത്തകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകളുടെയും വീഡിയോകളുടെയും പേരില്‍ യൂട്യൂബും ഫേസ്ബുക്കും ഏറെ പഴിയും കേട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കര്‍ശന നിലപാടുമായി ഇവര്‍ രംഗത്ത് വന്നത്.

News, World, Washington, Fake, America, Election, Punishment, Politics, Facebook and YouTube with a warning to users

കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും ഡീപ് ഫേക്ക് വീഡിയോകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് വ്യക്തമാക്കി. വ്യാജ വീഡിയോകളും വാര്‍ത്തകളും ഉടന്‍ നീക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗും മുന്നറിയിപ്പ് നല്‍കിയിട്ടിട്ടുണ്ട്.

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിക്കെതിരെയുള്ള ഡീപ് ഫേക്ക് വീഡിയോ ജനുവരിയില്‍ ഫേസ്ബുക്ക് നീക്കിയിരുന്നു. 2020 നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Keywords: News, World, Washington, Fake, America, Election, Punishment, Politics, Facebook and YouTube with a warning to users


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?