സൗദിയില്‍ ഫാര്‍മസി മേഖലയും സ്വദേശിവത്കരിക്കാന്‍ അനുമതി
റിയാദ്: (www.kasargodvartha.com 04.02.2020) സൗദിയില്‍ ഫാര്‍മസി മേഖലയും സ്വദേശിവത്കരിക്കാന്‍ അനുമതി. രാജ്യത്ത് ആരോഗ്യ രംഗത്ത് സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. സ്വകാര്യ ഫാര്‍മസികളിലെയും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലെയും ജോലികള്‍ ഘട്ടം ഘട്ടമായി സ്വദേശിവത്കരിക്കാനുള്ള പദ്ധതിക്ക് തൊഴില്‍-സാമൂഹിക വികസന മന്ത്രി അഹ്മജ് അല്‍ രാജ്ഹിയാണ് അനുമതി നല്‍കിയത്. അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കേണ്ടത്.
ആദ്യഘട്ട സ്വദേശിവത്കരണം ജൂലൈ 22ന് പ്രാബല്യത്തില്‍ വരും. ഈ ഘട്ടത്തില്‍ 20 ശതമാനം തസ്തികകളായിരിക്കും സൗദി പൗരന്മാര്‍ക്കായി മാറ്റിവെയ്ക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം 30 ശതമാനം തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കും. ആകെ 50 ശതമാനം തസ്തകകളിലും സ്വദേശികളെ മാത്രമാക്കുന്നതിലൂടെ 40,000 സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് തൊഴില്‍ മന്ത്രാലയം.
Keywords: Riyadh, News, Gulf, World, Job, Top-Headlines, Minister, Saudization, Professions, Pharmacy, Saudi announced saudization of professions in the sectors of pharmacy < !- START disable copy paste -->

Powered by Info News For You

Comments
Post a Comment