ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗെയിറ്റിന് സമീപം വീണ്ടും വെടിവെയ്പ്പ്; സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍; അക്രമികള്‍ ഓടിരക്ഷപ്പെട്ടു
ഡെല്‍ഹി: (www.kvartha.com 03.02.2020) ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗെയിറ്റിന് സമീപം വീണ്ടും വെടിവെയ്പ്പ്. ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തതെന്നു ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അവരിലൊരാള്‍ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നുവെന്നും കമ്മിറ്റി അറിയിച്ചു. അതേസമയം സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികളും പറഞ്ഞു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അതേസമയം, ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
സമരഭൂമിയായ ഷഹീന്‍ ബാഗില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിഅ ഗേറ്റുകള്‍ക്കു സമീപം ചെറിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു.
വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിമാറുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം. സംഭവത്തെത്തുടര്‍ന്നു കൂടുതല്‍ ആളുകള്‍ അവിടേക്ക് എത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചെങ്കിലും വെടിവയ്പു നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഡെല്‍ഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്. രണ്ട് ദിവസം മുമ്പ് ജാമിഅ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെയ്പുണ്ടായിരുന്നു. അന്ന് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ശനിയാഴ്ച വൈകിട്ട് ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായും വെടിവെയ്പുണ്ടായിരുന്നു.
Keywords: Firing outside Gate 5 of Jamia Millia Islamia University; No One Injured, News, New Delhi, Trending, Injured, Attack, Gun attack, Natives, Social Network, Police, Protesters, National.

Powered by Info News For You

Comments
Post a Comment