കൊറോണ വൈറസ് ബാധ; യുഎഇയില്‍ രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
അബൂദബി: (www.kvartha.com 23.02.2020) യുഎഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ 70 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 64കാരിക്കുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ 70കാരന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 13 പേരില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി.
കൊറോണ പരക്കാതിരിക്കാന്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരെയും നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ശുദ്ധമായ വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കി.
Keywords: Abu Dhabi, News, Gulf, World, Health, Coronavirus, Ministry, UAE, Coronavirus: Ministry announces two new cases in UAE

Powered by Info News For You

Comments
Post a Comment