വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ഠിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: ശാഹുല്‍ ഹമീദ്

കാസര്‍കോട് (www.evisionnews.co): പത്താംതരം, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ലിസ്ബന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, നാരമ്പാടി സംഘടിപ്പിച്ച 'എഡ്യുകോണ്‍' സമാപിച്ചു. ജിഎച്ച്എച്ച്എസ് അംഗഡിമൊഗര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിമൂല്യം വര്‍ധിപ്പിക്കാനും മാറുന്ന കാലത്തിനു ഒന്നിച്ച് വിദ്യാര്‍ത്ഥികളില്‍ വിദ്യാഭ്യാസ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ നാട്ടിലെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ക്ലബ് ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിക്ക് അധ്യക്ഷത വഹിച്ചു. ഷാഹിദ് പയ്യന്നൂര്‍ ക്ലാസെടുത്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി എംപി ഉമ്മര്‍ ഹാജി, ക്ലബ് സെക്രട്ടറി തഫ്ഷീര്‍ മുഹമ്മദ്, സാമൂഹിക പ്രവര്‍ത്തകന്‍ സതീഷ് പുണ്ടൂര്‍, ക്ലബ് പ്രസിഡന്റ് എ. യൂസഫ്, ട്രഷറര്‍ കെഎം സാദിക്ക്, ജി സി സി അംഗങ്ങളായ ഇക്ബാല്‍, യൂസഫ് സികെ, മുഹമ്മദ് ഐ, എ റഹ്മാന്‍ സംബന്ധിച്ചു. അമ്പതോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പരിപാടിയില്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?