കൊറോണയ്ക്ക് മുന്നിലും തോല്‍ക്കാതെ ഒരു ചൈനീസ് ഇന്ത്യന്‍ പ്രണയ വിവാഹം

മധസൂര്‍: (www.kvartha.com 03.02.2020) കൊറോണയ്ക്ക് മുന്നിലും തോല്‍ക്കാതെ ഒരു ചൈനീസ് ഇന്ത്യന്‍ പ്രണയ വിവാഹം. ഫെബ്രുവരി രണ്ട് ഞായറാഴ്ചയായിരുന്നു കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ല എന്ന സന്ദേശം നല്‍കി ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരനും വിവാഹിതരായത്. അഞ്ച് വര്‍ഷം മുമ്പാണ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നതും തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായതും.

പിന്നീട് സൗഹൃദം പ്രണയത്തിലേത്തിയതോടെ ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സത്യാര്‍ത്ഥയുടെ നാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്തി. വധുവിന്റെ മാതാപിതാക്കള്‍ ജനുവരി 29ന് തന്നെ എത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ വിവാഹതിരായി. ചൈനയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊറോണ കാരണം വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

News, National, Marriage, Love, Parents, Love marriage, Chinese, Indian, Friendship, Mandsaur, Chinese woman travels to India for an Indian wedding

ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ഇഷ്ടമായെന്ന് ജി ഹൊയെ പറഞ്ഞു. മരുമകളെ ഇഷ്ടമായെന്നും സത്യാര്‍ത്ഥിന്റെ പ്രണയം നേരത്തെ അറിയാമായിരുന്നു എന്നുമായിരുന്നു സത്യാര്‍ത്ഥിന്റെ അമ്മയുടെ മറുപടി.

News, National, Marriage, Love, Parents, Love marriage, Chinese, Indian, Friendship, Mandsaur, Chinese woman travels to India for an Indian wedding

Keywords: News, National, Marriage, Love, Parents, Love marriage, Chinese, Indian, Friendship, Mandsaur, Chinese woman travels to India for an Indian wedding


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?