കഴുത്തില്‍ കുരുക്കിട്ട്, വിഡിയോ കോളിലൂടെ സുഹൃത്തായ യുവതിയെ കാട്ടിയ ശേഷം ജ്യൂസ് കടയിലെ ജീവനക്കാരനായ യുവാവ് ജീവനൊടുക്കി
ചങ്ങനാശേരി: (www.kvartha.com 27.02.2020) കഴുത്തില്‍ കുരുക്കിട്ട്, വിഡിയോ കോളിലൂടെ സുഹൃത്തായ യുവതിയെ കാട്ടിയ ശേഷം ജ്യൂസ് കടയിലെ ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാര്‍ഡ് കമ്പിവളപ്പില്‍ ഷംസുദീന്റെ മകന്‍ ബാദുഷയാണ് (24) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ് ബാദുഷ. ബുധനാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചശേഷമാണ് ബാദുഷ ലോഡ്ജിലെത്തിയത്.
12 മണിയോടെ മുറിയില്‍ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനിടയില്‍ വിഡിയോ കോളില്‍ എത്തി താന്‍ മരിക്കാന്‍ പോകുന്നു എന്നറിയിച്ച് കഴുത്തില്‍ കുരുക്കിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ തന്നെ യുവതി ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പുലർച്ചെ ആറുമണിയോടെയാണ് യുവതിയുടെ മിസ്‌കോളുകൾ ജ്യൂസ് കടയുടമ ഫോണിൽ കണ്ടത്.
ബുധനാഴ്ച രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. ഉടൻ ഇയാൾ ബാദുഷയെ ഫോണിൽ വിളിച്ചു. ഫോൺ എടുക്കാതെവന്നതോടെ ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു ബാദുഷ. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായവുന്നത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ബാദുഷയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദില്‍ ഖബറടക്കി. മാതാവ്: മുംതാസ്.
Keywords: Youth suicide in Changanassery during video call, News, Local-News, Suicide, Dead Body, Police, Phone call, Woman, Probe, Kerala.

Powered by Info News For You

Comments
Post a Comment