ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പരവൂര്‍: (www.kvartha.com 22.02.2020) കൊല്ലം പരവൂരില്‍ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. തെക്കുംഭാഗം സ്വദേശികളായ ഷെമീര്‍ (29), തൗസീഫ് (23) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പുക്കുളം പെട്രോള്‍ പമ്പിനും ജംങ്ഷനും ഇടയില്‍ ആയിരുന്നു സംഭവം. പരവൂരില്‍ നിന്നും നെടുങ്ങോലത്തേക്ക് പോകുന്ന വഴിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.
ഷെമീര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. തൗസീഫിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ നിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷെമീറിന്റെ മൃതദേഹം നേടുങ്ങോലം താലൂക്ക് ആശുപത്രിയിലും തൗസീഫിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: News, Kerala, Death, Accident, Accidental Death, Hospital, Youth, Bike, Electric post, Dead body, Kollam, 2 youth died in bike accident in kollam

Powered by Info News For You

Comments
Post a Comment