'ഹാപ്പിനസ് ക്ലാസ്' കാണാന്‍ ഡെല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മെലനിയ ട്രംപ് എത്തുന്നു; കെജ് രിവാളും സിസോദിയയും പുറത്ത്
ന്യൂഡല്‍ഹി: (www.kvartha.com 22.02.2020) 'ഹാപ്പിനസ് ക്ലാസ്' കാണാന്‍ ഡെല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മെലനിയ ട്രംപ് എത്തുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനിടെ അടുത്ത ആഴ്ചയാണ് സൗത്ത് ഡെല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മെലനിയ എത്തുന്നത്.
എന്നാല്‍ ഡെല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ യുഎസ് പ്രഥമ വനിത പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പുറത്ത്. ഇരുവരുടേയും പേരുകള്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കേജ്‌രിവാളും സിസോദിയയും ചേര്‍ന്നു മെലനിയയെ സ്വീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണു ഡെല്‍ഹിയിലെ സ്‌കൂളില്‍ മെലനിയ വിശിഷ്ടാതിഥിയായി പങ്കെടുക്കുക. ഒരു മണിക്കൂറോളം സ്‌കൂളില്‍ ചെലവിടുന്ന മെലനിയ വിദ്യാര്‍ഥികളുമായി സംവദിക്കും.
സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു വര്‍ഷം മുമ്പ് സിസോദിയയാണ് 'ഹാപ്പിനസ് കരിക്കുലം' അവതരിപ്പിച്ചത്. ധ്യാനം, കളി തുടങ്ങിയവയാണ് 40 മിനിറ്റുള്ള ക്ലാസിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുന്ന സമയത്തു മെലനിയ തനിച്ചാണു സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയതിനു ശേഷമുള്ള ചര്‍ച്ചയ്ക്കു ചരിത്രത്തിലാദ്യമായി പ്രതിപക്ഷ പ്രതിനിധി സംഘത്തെയും ഇത്തവണ ക്ഷണിച്ചിട്ടില്ല.
ഫെബ്രുവരി 24നു ഇന്ത്യയിലെത്തുന്ന ട്രംപുമായി ചര്‍ച്ചയ്ക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാഷ്ട്രപതി നല്‍കുന്ന ഔദ്യോഗിക വിരുന്നില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പങ്കെടുത്തേക്കും.
യുപിഎ ഭരണകാലത്ത് യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രതിപക്ഷത്തിനു ചര്‍ച്ചയ്ക്കു അവസരം നല്‍കിയിരുന്നു. ബറാക് ഒബാമ എത്തിയപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം അദ്ദേഹത്തെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ട്രംപും മെലനിയയും 24ന് അഹമ്മദാബാദില്‍ 22 കിലോമീറ്റര്‍ റോഡ്‌ഷോയില്‍ മോദിയോടൊപ്പം പങ്കെടുക്കും.
24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡെല്‍ഹി എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. 24നു ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മോദിയും ട്രംപും 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ പങ്കെടുക്കും. ഇതിനുശേഷം താജ്മഹല്‍ സന്ദര്‍ശം. തുടര്‍ന്നു ഡെല്‍ഹിക്കു തിരിക്കും. 25നു ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പുണ്ടാകും.
Keywords: CM Arvind Kejriwal, Manish Sisodia not invited to Melania Trump’s school visit, New Delhi, News, Politics, Donald-Trump, Wife, Visit, school, Education, Children, Narendra Modi, Prime Minister, Meeting, National.

Powered by Info News For You

Comments
Post a Comment