പോലീസുകാരന്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ അക്രമം; കൈകുഞ്ഞുമായി പോലിസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചപ്പോള്‍ കയ്യേറ്റം; കട്ടപ്പന സിഐക്ക് സസ്പെന്‍ഷന്‍

ഇടുക്കി: (https://ift.tt/37STLoB) പോലീസുകാരന്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ പോലീസുകാരന്റെ അക്രമം. കൈകുഞ്ഞുമായി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച കുടുംബത്തെ കയ്യേറ്റം ചെയ്ത സിഐയാണ് സസ്പെന്‍ഷനിലായത്. കട്ടപ്പന സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

News, Kerala, Idukki, Kattappana, Police men, Suspension, Family, Baby, Kattapana CI Suspension

സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐ അനില്‍കുമാറിനെതിരായ നടപടി. സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ നോക്കിയെന്ന പരാതിയിലാണ് നടപടി. സംഭവം നടക്കുമ്പോള്‍ സിവില്‍ ഡ്രസ്സിലായിരുന്നു അനില്‍കുമാര്‍.

സിഐക്ക് പുറമെ മറ്റൊരു എസ്ഐക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. കൈക്കുഞ്ഞിന്റെ ശ്വാസ തടസ്സത്തിനു ചികിത്സ തേടി മടങ്ങുന്നതിനിടെയായിരുന്നു അഞ്ചംഗ കുടുംബത്തിനു നേരെ കയ്യേറ്റമുണ്ടായതെന്നാണ് പരാതി. സന്യാസിയോട കിഴക്കേമഠത്തില്‍ കൃഷ്ണന്‍കുട്ടി, ഭാര്യ വല്‍സമ്മ, മക്കളായ കൃപമോന്‍, കൃപമോള്‍ മകളുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയായിരുന്നു അതിക്രമം.

കോട്ടയം ഇഎസ്ഐ ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ മാട്ടുക്കട്ടയില്‍ വച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കൃഷ്ണന്‍കുട്ടിയെയും, കൃപമോനെയും വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചെന്നും വല്‍സല, കൃപമോള്‍ എന്നിവരോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ ഭയന്ന മുപ്പതു ദിവസം പ്രായമുള്ള കുഞ്ഞും, അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി കട്ടപ്പന സ്റ്റേഷനില്‍ എത്തുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാരും പിന്നാലെ വന്ന സിഐയും മര്‍ദിച്ചെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

Keywords: News, Kerala, Idukki, Kattappana, Police men, Suspension, Family, Baby, Kattapana CI Suspension


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?