വിദ്യാഭ്യാസ രംഗത്ത് ശരിയായ മാര്‍ഗ ദര്‍ശനം നല്‍കാന്‍ തയാറാവണം: സമസ്ത എംപ്ലോയീസ്
കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ സമ്പാദനത്തിന് സമൂഹം കാണിക്കുന്ന ഔത്സുക്യം തിരിച്ചറിഞ്ഞ് ശരിയായ മാര്‍ഗദര്‍ശനം നല്‍കാന്‍ വിദ്യഭ്യാസ പ്രവത്തകര്‍ക്ക് സാധിക്കണമെന്ന് സമസ്ത എംപ്ലോയീസ് ജില്ലാ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പ് അഭിപ്രായപ്പെട്ടു. ക്യാമ്പ് ദുബൈ, കാസര്‍കോട് കെഎംസിസി ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു. ശമീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നുഅമാന്‍ ക്ലാസെടുത്തു. ശൈഖ് മുഹമ്മദ് അനസ്, സിറാജുദ്ദീന്‍ ഖാസിലേന്‍, ശിഹാബ് തളങ്കര, റഊഫ് ബാവിക്കര, അബ്ദുല്ല ചാല, ശിബിന്‍ അഹമ്മദ്, ലുബാന്‍ അഹമ്മദ് സംസാരിച്ചു.
Powered by Info News For You

Comments
Post a Comment