ടിക് ടോക്കുമായി സുവര്‍ണ ക്ഷേത്രത്തില്‍ ചെന്നാല്‍ ഇനി പിടിവീഴും; പുണ്യ ക്ഷേത്ര പരിസരത്ത് വിലക്കേര്‍പ്പെടുത്തി നോട്ടീസ് പതിച്ചു
ചണ്ഡിഗഢ്: (www.kvartha.com 09.02.2020) സിഖ് മതസ്ഥരുടെ പുണ്യ ക്ഷേത്രമായ സുവര്‍ണ ക്ഷേത്രത്തില്‍ ടിക് ടോക്കിന് വിലക്ക്. ശനിയാഴ്ചയാണ് പുണ്യ ക്ഷേത്ര പരിസരത്ത് ടിക് ടോക് വീഡിയോകള്‍ക്ക് സുവര്‍ണ്ണക്ഷേത്ര നടത്തിപ്പുകാര്‍ എസ്ജിപിസി( ഷിരോമണി ഗുരുദ്വാര പര്‍വന്ദക് കമ്മിറ്റി) വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ റൊമാന്റിക്-വള്‍ഗര്‍ ഗാനങ്ങളുടെ അകമ്പടിയോടെ സുവര്‍ണ ക്ഷേത്ര പരിസരത്തു നിന്ന് വീഡിയോ ചിത്രീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. സുവര്‍ണ ക്ഷേത്രവും, മറ്റ് സിഖ് പുണ്യ കേന്ദ്രങ്ങളും, ചരിത്രപരമായ ഗുരുദ്വാരകളുടെയും സംരക്ഷണവും മേല്‍നോട്ടവും എസ്ജിപിസിയാണ്.
സുവര്‍ണ ക്ഷേത്രത്തിന്റെ പുറത്തായി ടിക് ടോക് വീഡിയോകള്‍ നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് പതിച്ചു. വീഡിയോ ചിത്രീകരിക്കുന്നത് തടയാന്‍ വൊളന്റീയര്‍മാരെയും പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സുവര്‍ണ ക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണുകള്‍ വിലക്കുമെന്നാണ് അകല്‍ തഖ്ത് ജതേത്തദര്‍ വ്യക്തമാക്കിയിരുന്നു.
Keywords: News, National, Temple, Notice, Ban, Religion, TikTok, Amritsar's Golden Temple, TikTok videos,SGPC

Powered by Info News For You

Comments
Post a Comment