കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല; അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ലെന്നുമുള്ള ഉറപ്പ് നല്‍കി ധനമന്ത്രി

തിരുവനന്തപുരം: (www.kvartha.com 07.02.2020) കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന ഉറപ്പ് നല്‍കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്. അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. 2019 ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞിരുന്നു. പിന്നീടും കേരള ബാങ്കിനെ കുറിച്ച് നിരന്തരം സംശയങ്ങള്‍ ഉയരുമ്പോഴാണ് കൃത്യമായ ഉറപ്പ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നല്‍കിയിരിക്കുന്നത്.

Thomas Issac budget speech about Kerala Bank, Thiruvananthapuram, News, Politics, Budget, Budget meet, Business, Bank, Banking, Pinarayi vijayan, Inauguration, Kerala

അതേസമയം, സംസ്ഥാനത്ത് ജല ഗതാഗത മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച വെസ്റ്റ് കോസ്റ്റ് കനാല്‍ യാഥാര്‍ത്ഥ്യമാകുകയാണെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

2020 -2021 വര്‍ഷത്തില്‍ കാസര്‍കോട് ബേക്കല്‍ മുതല്‍ തിരുവനന്തപുരത്തെ കോവളം വരെ നീളുന്ന ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിയാലിന്റെ കൂടി പങ്കാളിത്തത്തോടെ വാട്ടര്‍ വേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവില്‍ 18 മുതല്‍ 20 മീറ്ററാണ് കനാലുകളുടെ വീതി.

2025 ആകുമ്പോഴേക്കും അത് 40 മീറ്റര്‍ വീതിയാക്കും, ഇതോടെ സംസ്ഥാനത്തെ ചരക്ക് നീക്കത്തിന്റെ പകുതിലധികം ജലമാര്‍ഗം ആക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. പൊതുഗതാഗതത്തെ മാത്രമല്ല സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്കും പദ്ധതി വന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിച്ചാകും ജലപാതയെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍, ജിഎസ്ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവില്‍ ജിഎസ്ടി കേരളത്തിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Keywords: Thomas Issac budget speech about Kerala Bank, Thiruvananthapuram, News, Politics, Budget, Budget meet, Business, Bank, Banking, Pinarayi vijayan, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?