അമേരിക്കന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്; രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിലെത്തി ട്രംപും മെലാനിയയും പുഷ്പാര്‍ച്ചന നടത്തി
ന്യൂഡല്‍ഹി: (www.kvartha.com 25.02.2020) മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഭാര്യ സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്നാണ് ട്രംപിനെയും കുടുംബത്തെയും സ്വീകരിച്ചത്. ട്രംപിനൊപ്പം ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും ഉണ്ടായിരുന്നു.
രാഷ്ട്രപതി ഭവനിലേക്ക് അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് ട്രംപിനെ വരവേറ്റത്. തുടര്‍ന്ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിലെത്തി ട്രംപും മെലാനിയയും പുഷ്പാര്‍ച്ചന നടത്തി. 11 മണിയോടെ ഹൈദരാബാദ് ഹൗസില്‍ എത്തുന്ന ട്രംപ് - മോഡി നിര്‍ണായക കൂടിക്കാഴ്ച നടക്കും. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. 12 മണിയോടെ ഇരു നേതാക്കളും വിവിധ കരാറുകളില്‍ ഒപ്പിടും.
ചൊവ്വാഴ്ച ട്രംപിനും മോഡിക്കും ഔപചാരിക നയതന്ത്രചര്‍ച്ചകളുടെ തിരക്കേറിയ ദിനമാണ് . അമേരിക്കയില്‍നിന്നു 300 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കും. വാണിജ്യം, ഊര്‍ജം, ഭൗതിക സ്വത്തവകാശം, ആഭ്യന്തരസുരക്ഷ, വ്യാപാര പ്രോത്സാഹനം തുടങ്ങിയവയില്‍ സഹകരണ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കും.
എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന സംയുക്തപ്രഖ്യാപനമുണ്ടാകും. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്നിലും പങ്കെടുക്കും. 240 കോടി ഡോളറിന് എംഎച്ച്-60ആര്‍ സികോര്‍സ്‌കി (റോമിയോ) ഹെലികോപ്ടര്‍ 24 എണ്ണം വാങ്ങുന്നതാണ് ചൊവ്വാഴ്ചത്തെ പ്രധാന ആയുധ ഇടപാട്. 93 കോടി ഡോളറിന് ആറ് എഎച്ച്-64ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകള്‍ വാങ്ങാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.
എട്ട് പോസിഡോണ്‍ പി8ഐ വിവിധോപയോഗ വിമാനങ്ങള്‍, ഡെല്‍ഹിക്കുള്ള മിസൈല്‍ കവചം, ബെല്‍ യുഎച്ച്-1 വൈ വെനം ഹെലികോപ്ടര്‍, മാരകശേഷിയുള്ള ആര്‍ക്യു-4 ഗ്‌ളോബല്‍ ഹോക്ക് ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതില്‍ ചര്‍ച്ച നടക്കും.

Keywords: Trump kicked off his India visit with roaring crowds, a stop at Gandhi's home, and a massive rally, New Delhi, News, Politics, Donald-Trump, President, Video, Meeting, Prime Minister, Narendra Modi, National.#WATCH Delhi: US President Donald Trump & First Lady Melania Trump pay tribute to Mahatma Gandhi at Raj Ghat. pic.twitter.com/BGrJL4DHLq— ANI (@ANI) February 25, 2020
Powered by Info News For You

Comments
Post a Comment