മസാലദോശ പാത്രത്തില്‍ നല്‍കാതെ കടയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍ തന്നെ നല്‍കിയതിന് ഭാര്യയുടെ കൈ അലൂമിനിയം മുഴക്കോലുകൊണ്ട് തല്ലിയൊടിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
കൊരട്ടി: (www.kvartha.com 05.02.2020) മസാലദോശ പാത്രത്തില്‍ നല്‍കാത്തതിന്റെ പേരില്‍ മദ്യലഹരിയില്‍ ഭാര്യയുടെ കൈ അലൂമിനിയം മുഴക്കോലുകൊണ്ട് തല്ലിയൊടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50) ആണു സിഐ ബാബു സെബാസ്റ്റിയന്‍, എസ് ഐ രാമു ബാലചന്ദ്ര ബോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രിയാണ് സംഭവം.
രവി ജോലികഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്ന മസാലദോശ കടയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍ തന്നെ നല്‍കിയതിനാണ് ഭാര്യ ലത (40)യെ അലൂമിനിയം മുഴക്കോലുകൊണ്ട് ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു.
മര്‍ദനത്തില്‍ ലതയുടെ വലതു കൈ ഒടിയുകയും കൈക്കുഴ തെറ്റുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ച ലതയെ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ രവി ഒളിവില്‍ പോയി. കഴിഞ്ഞദിവസമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Thrissur husband arrested for breaking wife hand, News, Local-News, Police, Arrested, Court, Remanded, Injured, Hospital, Treatment, Complaint, Kerala.

Powered by Info News For You

Comments
Post a Comment