ഉച്ചസമയത്ത് എങ്ങുനിന്നോ ഇരച്ചെത്തിയ തേനീച്ചക്കൂട്ടം വാതിലില്‍ കൂടുകെട്ടി; പുറത്തിറങ്ങാനാവാതെ പരിശോധനാമുറിയില്‍ ഡോക്ടര്‍ കുടുങ്ങി

പാലക്കാട്: (https://ift.tt/3760cV0) ഉച്ചനേരത്ത് എങ്ങുനിന്നോ ഇരച്ചെത്തിയ തേനീച്ചക്കൂട്ടം സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിന്റെ വാതിലില്‍ കൂടുകെട്ടി. ഏറെ നേരം കൂടുകെട്ടിയ മുറിയുടെ വാതിലിന് ചുറ്റും മൂളിപ്പറന്നതോടെ പുറത്തിറങ്ങാനാവാതെ ഡോക്ടര്‍ കുടുങ്ങിയത് അരമണിക്കൂറോളം. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നേമുക്കാലോടെ കഞ്ചിക്കോട് പുതുശ്ശേരി ജങ്ഷനിലെ ഒരു സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് സംഭവം.

ആ സമയം പുതുപ്പരിയാരം സ്വദേശിയായ ഡോക്ടര്‍ ഇമ്രാന മാത്രമാണ് അകത്തുണ്ടായത്. സഹായി പുറത്തുപോയിരുന്നു. പെട്ടെന്ന് തേനീച്ചകള്‍ ക്ലിനിക്കിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞതായി അഗ്‌നിരക്ഷസേനാ അധികൃതര്‍ പറഞ്ഞു. ഇവ നേരത്തേ കൂടുകൂട്ടിത്തുടങ്ങിയിരുന്നുവോ എന്ന് അറിയില്ല. പുതുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്ലിനിക്ക്.

 News, Kerala, Palakkad, Doctor, Honey Bees, Clinic, At noon, the herds of bees gathered at the door

കഞ്ചിക്കോട്ടുനിന്ന് എ എസ് ടി ഒ മാരായ എ കെ ഗോവിന്ദന്‍കുട്ടി, എ ഗിരി എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷജി, നിധിന്‍, മുകേഷ് എന്നിവര്‍ ക്ലിനിക്കിനകത്തുകയറി ഇമ്രാനയെ സുരക്ഷാവസ്ത്രം ധരിപ്പിച്ച് പുറത്തേക്കെത്തിച്ചു. ഹോംഗാര്‍ഡ് രാജന്‍, ഡ്രൈവര്‍ വിഷ്ണുദാസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ഡോക്ടറെ പുറത്തിറക്കിയശേഷം സമീപത്തെ കടകളുടെ ഷട്ടറടച്ചിട്ട് സമീപവാസികള്‍ തേനീച്ചക്കൂടില്‍ കീടനാശിനിതളിച്ച് കൂട് മാറ്റുകയായിരുന്നു.

Keywords: News, Kerala, Palakkad, Doctor, Honey Bees, Clinic, At noon, the herds of bees gathered at the door


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?