ഡെല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം

ന്യൂഡെല്‍ഹി: (https://ift.tt/3cdOag0) ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിന്റെ അപ്രതീക്ഷിതമായുളള സ്ഥലം മാറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം. നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. സ്ഥലമാറ്റ ഉത്തരവ് ഫെബ്രവരി പകുതിയോടെ കൊളീജിയം ശുപാര്‍ശ ചെയ്തപ്പോള്‍ ഒരു ദിവസം മുഴുവന്‍ പണിമുടക്കി ഡെല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചു.

News, National, India, Justice, High Court, Judge, Transfer, Protesters, Centre Notifies Transfer of Justice Muralidhar

ദുരിതത്തിലായവര്‍ക്കും വേണ്ടി സൗജന്യമായി വാദിക്കുന്ന അഭിഭാഷകന്‍, തെറ്റിനെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാന്‍ മടിയില്ലാത്ത ന്യായാധിപന്‍, മുഖം നോക്കാതെ നടപടിയെടുക്കുന്ന കര്‍കശക്കാരന്‍ തുടങ്ങി ജസ്റ്റിസ് എസ് മുരളീധറിനെക്കുറിച്ച് നൂറ് നാവാണ് അഭിഭാഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും. ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇരയാവര്‍ക്കും നര്‍മദ അണക്കെട്ട് പദ്ധതി കാരണം ദുരിതത്തിലായവര്‍ക്കും വേണ്ടി സൗജന്യമായി വാദിച്ചിരുന്ന അദ്ദേഹം നീതിമാനും മനുഷ്യസ്നേഹിയുമായിരുന്നു.

ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതിനെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.

'ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു 'വെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ' നടപടി ലജ്ജാകരം. ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്നാണ്'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

ബി ജെ പി നേതാക്കളെ രക്ഷിക്കാനാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അതേസമയം, ജസ്റ്റിസ് മുരളീധറിന്റെ സാധാരണ സ്ഥലം മാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. സുപ്രീംകോടതി കൊളീജിയം ഈ മാസം 12ന് ശുപാര്‍ശ ചെയ്തത് പ്രകാരമാണ് സ്ഥലം മാറ്റം. കോണ്‍ഗ്രസ് ജുഡിഷ്യറിയോടുള്ള അവരുടെ അനാദരവ് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നെന്നും കുറ്റപ്പെടുത്തി.

വടക്കന്‍ ഡെല്‍ഹിയിലെ കലാപക്കേസ് ബുധനാഴ്ച പരിഗണിക്കെ പൊലീസിനെതിരെയും സോളിസിറ്റര്‍ ജനറലിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്നുണ്ടായത്. വിദ്വേഷപ്രസംഗം നടത്തിയ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ വിമര്‍ശിച്ച ശേഷമാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങുകയായിരുന്നു.

അതിനിടെ, വ്യാഴാഴ്ച്ച രണ്ട് ജഡ്ജിമാരെ കൂടി സ്ഥലംമാറ്റി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ബോംബെ ഹൈക്കോടതി ജഡ്ജി ആര്‍.വി.മേറെയെ മേഘാലയ ഹൈക്കോടതിയിലേക്കും കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.മളിമഠിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.

'ലോയ കേസ് സുപ്രീംകോടതി തീര്‍പ്പാക്കിയതാണ്. അതിനെ മാനിക്കാത്ത രാഹുല്‍ കോടതിക്കും മുകളിലാണോ? അടിയന്തരാവസ്ഥ കാലത്ത് സുപ്രീംകോടതി ജഡ്ജിമാരെ പോലും കോണ്‍ഗ്രസ് നീക്കം ചെയ്തിട്ടുണ്ട്. കോടതി, സൈന്യം, പ്രധാനമന്ത്രി എന്നിവര്‍ക്കെല്ലാമെതിരെ ഒരു കുടുംബം പതിവായി ആക്ഷേപ വാക്കുകള്‍ ഉപയോഗിക്കുന്നു' എന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രതികരിച്ചത്.

തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് മുരളീധര്‍ 1984ല്‍ ചെന്നൈയിലാണ് നിയമ പരിശീലനം ആരംഭിക്കുന്നത്. ദീര്‍ഘകാലം സുപ്രീം കോടതി, ഡെല്‍ഹി ഹൈക്കോടതി അഭിഭാഷകനായിരുന്നു. 2006ലാണ് ഡെല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്. 14 വര്‍ഷമായി ഡെല്‍ഹി ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്നു. ഡെല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ നാമൂന്നാമതായിരുന്നു. 2023 വരെ സേവന കാലാവധിയുണ്ട്. സാങ്കേതികവിവരാവകാശ നിയമ വിദഗ്ദ്ധയായ ഉഷാ രാമനാഥനാണ് ഭാര്യ.

അദ്ദേഹത്തിന്റെ വഴിതിരിവായ വിധികള്‍

1986ല്‍ കൂട്ടക്കൊല നടത്തിയ യുപി പ്രൊവിന്‍ഷ്യല്‍ ആര്‍മിഡ് കോണ്‍സ്റ്റബുലറി അംഗങ്ങളെ ശിക്ഷിച്ചു.

2009ല്‍ നാസ് ഫൗണ്ടേഷന്‍ കേസില്‍ ആദ്യമായി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ഡെല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ അംഗം.

എല്‍ഗര്‍ - പരിഷത്ത് കേസില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് പൂനയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട ഗൗതം നവല്‍ക്ക അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് 2018 ല്‍ ജാമ്യം അനുവദിച്ചു.

1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍ 42 പേര്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് 2018ല്‍ ജീവപര്യന്തം തടവ് ശിക്ഷ നല്‍കി.

2010ല്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുള്ള ഹൈക്കോടതി വിധി.

ആര്‍ എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തി ഇദ്ദേഹത്തിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ഗുരുമൂര്‍ത്തിക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടിയുണ്ടായി.

Keywords: News, National, India, Justice, High Court, Judge, Transfer, Protesters, Centre Notifies Transfer of Justice Muralidhar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?