ചാല മഖാം ഉറൂസ് നാളെ മുതല്‍ മാര്‍ച്ച് ഒന്ന് വരെ
വിദ്യാനഗര്‍ (www.evisionnews.co): ചാല മഖാം ഉറൂസ് 23 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടക്കും. രാവിലെ 9.30ന് സയ്യിദ് എസ്‌കെ കോയക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് സയ്യിദ് സലാം തങ്ങള്‍ ചാല പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 7ന് മതപ്രഭാഷണം സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്യും. അഹമ്മദ് ദാരിമി അധ്യക്ഷത വഹിക്കും. ഇഎം സുലൈമാന്‍ സഅദി ബോവിക്കാനം പ്രഭാഷണം നടത്തും.
24ന് അഷ്‌റഫ് റഹ്്മാനി ചൗക്കി പ്രഭാഷണം നടത്തും. സയ്യിദ് എസ്‌കെ കുഞ്ഞിക്കോയ തങ്ങള്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 25ന് സിദ്ദീഖ് വാഫി ആലിന്‍തറ പ്രഭാഷണം നടത്തും. ഇബ്രാഹിം തങ്ങള്‍ സഖാഫി ചൂരി കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 26ന് ജാഫര്‍ നുഅ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. ജലാലുദ്ദീന്‍ തങ്ങള്‍ സഖാഫി കുണ്ടാര്‍ പ്രാര്‍ത്ഥന നടത്തും. 27ന് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്കയും 28ന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളിയും പ്രഭാഷണം നടത്തും. 29ന് സമാപന ദിവസം അബൂബക്കര്‍ സിദ്ദീഖ് അസ്്ഹരി പയ്യന്നൂര്‍ പ്രഭാഷണം നടത്തും. എന്‍പിഎം സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ അല്‍ഹാദി കുന്നുങ്കൈ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഒന്നിന് ഉച്ചക്ക് മൗലിദ്. തുടര്‍ന്ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
Powered by Info News For You
Comments
Post a Comment