ടി.ഇ അബ്ദുല്ല മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്
കാസർകോട്: (www.evisionnews.co) മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറായി ടി ഇ അബ്ദുല്ലയെ തെരഞ്ഞെടുത്തു. ഇന്ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗത്തിലാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. നിലവിൽ വൈസ് പ്രസിഡൻറായിരുന്നു. എംഎൽഎ ആയതിനെ തുടർന്ന് എം സി ഖമറുദ്ദീൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രവർത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിൻ ഹാജി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment