കോര്‍പറേഷന്‍ മേയര്‍ അക്രമിക്കപ്പെടുന്നത് കേരള ചരിത്രത്തിലാദ്യമെന്ന് കെ സുധാകരന്‍ എം പി

കണ്ണൂര്‍: (www.kvartha.com 20.02.2020) കോര്‍പറേഷന്‍ മേയര്‍ അക്രമിക്കപ്പെടുന്നത് കേരള ചരിത്രത്തിലാദ്യമെന്ന് കെ സുധാകരന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് സി പി എം നേതൃത്വം മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മേയര്‍ സുമാ ബാലകൃഷ്ണന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ ഡി എഫ് മുന്‍ മേയര്‍ക്കും മറ്റുള്ളവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ടെങ്കില്‍ അവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുറത്തു വിടട്ടെയെന്നും മേയര്‍ക്ക് സംഭവിച്ച പരിക്കുകള്‍ പുറത്തു വിടാന്‍ യു ഡി എഫ് തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

K Sudhakaran MP about Kannur corporation incidents, Kannur, News, Trending, LDF, UDF, Politics, Attack, Press meet, Injured, Kerala

യു ഡി എഫ് കോര്‍പറേഷനില്‍ നടത്തുന്ന തീവ്ര കര്‍മപദ്ധതിയെ തകര്‍ക്കാന്‍ പുറമേ നിന്നുള്ള തിരക്കഥ പ്രകാരമാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് ആരോപിച്ചു. ഒരു വിഭാഗം ജീവനക്കാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാന്‍ നോക്കുകയാണ്. ജോലിക്ക് കൃത്യമായി ഹാജരാകന്‍ തയ്യാറാകാത്തവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതു കാരണം ഭരണ സ്തംഭനം ഉണ്ടായിട്ടില്ലെന്ന് പി കെ രാഗേഷ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടി ഒ മോഹനന്‍, സി സമീര്‍ എന്നിവരും പങ്കെടുത്തു.

Keywords: K Sudhakaran MP about Kannur corporation incidents, Kannur, News, Trending, LDF, UDF, Politics, Attack, Press meet, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?