ഇത് ലജ്ജാകരം, സങ്കടകരം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിസ്സംഗത കാണിച്ച ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റിയ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി; ധീരനായ ജസ്റ്റിസ് ലോയയെ സ്ഥലം മാറ്റിയ നടപടി ഓര്‍മിപ്പിക്കുന്നു എന്ന് രാഹുല്‍

ന്യൂഡല്‍ഹി: (www.kvartha.com 27.02.2020) ഇത് ലജ്ജാകരം, സങ്കടകരം, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിസ്സംഗത കാണിച്ച ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റിയ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ജഡ്ജിയെ സ്ഥലംമാറ്റാനുള്ള നടപടി ലജ്ജാകരമാണെന്നും സങ്കടകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. നിലവിലെ വ്യവസ്ഥിതി അനുസരിച്ച് ഈ സംഭവം ഞെട്ടിക്കുന്നതിലുപരി, അത് ലജ്ജാകരമാണെന്നും സങ്കടകരമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.


Justice Muralidhar's midnight transfer sad and shameful: Priyanka Gandhi Vadra, New Delhi, News, Politics, Clash, Trending, Priyanka Gandhi, Twitter, Transfer, Judge, Criticism, National

പിന്‍വലിയാന്‍ കൂട്ടാക്കാത്ത, ധര്‍മ്മിഷ്ഠമായ ഒരു നീതിപീഠത്തില്‍ ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നുണ്ടെന്നും നീതിയുടെ വാ മൂടിക്കെട്ടാനും ജനങ്ങളുടെ വിശ്വാസം നശിപ്പിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ അങ്ങേയറ്റം പരിതാപകരമാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ധീരനായ ജസ്റ്റിസ് ലോയയെ സ്ഥലം മാറ്റിയ നടപടി ഓര്‍മിപ്പിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.


കലാപക്കേസ് പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച രാത്രിയാണ് പുറത്തുവന്നത്. ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ജസ്റ്റിസിനെ സ്ഥലം മാറ്റാന്‍ നേരത്തെ സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയാണ് അസാധാരണമായി കേസില്‍ ബെഞ്ച് വാദം കേട്ടത്. വാദം കേള്‍ക്കുന്നതിനിടെ കലാപക്കേസുകളില്‍ ശക്തമായ നിലപാട് സ്വീകരിക്കണം എന്ന് ഡെല്‍ഹി പൊലീസിന് ഇദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കേസെടുക്കണമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണം എന്നും ജസ്റ്റിസ് എസ് മുരളീധര്‍ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോട് കൂടിയാണ് ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതെന്നത് ശ്രദ്ധേയമാണ്.

കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും. അദ്ദേഹം അവധിയായതിനാല്‍ ബുധനാഴ്ച കേസ് പരിഗണിച്ചത് ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീയം ഫെബ്രുവരി 12-നാണ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച രാത്രി ശുപാര്‍ശ അംഗീകരിച്ച് സ്ഥലംമാറ്റത്തിന് ഉത്തരവിടുകയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഉത്തരവെന്നാണ് നിയമ മന്ത്രാലയം പറയുന്നത്.

മുരളീധറിനെ സ്ഥലംമാറ്റാനുള്ള ശുപാര്‍ശ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡെല്‍ഹി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതി കൊളീജിയത്തെ സമീപിച്ചിരുന്നു.

രാജ്യത്ത് മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് മുരളീധര്‍ പറയുകയുണ്ടായി. അക്രമം ചെറുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേശ് വര്‍മ എന്നീ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Keywords: Justice Muralidhar's midnight transfer sad and shameful: Priyanka Gandhi Vadra, New Delhi, News, Politics, Clash, Trending, Priyanka Gandhi, Twitter, Transfer, Judge, Criticism, National.







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?