വധുവിന്റെ സാരി പോരാ: വരനും വീട്ടുകാരും കല്ല്യാണത്തില്‍ നിന്ന് പിന്മാറി

ദേശീയം (www.evisionnews.co): വധുവിന്റെ വിവാഹസാരിക്ക് മോശമാണെന്ന് ആരോപിച്ച് വരനും വീട്ടുകാരും കല്യാണത്തില്‍ നിന്ന് പിന്മാറി. ബുധനാഴ്ച ബംഗളൂരു ഹസന്‍ ടൗണിലാണ് സംഭവം. ഹസന്‍ ടൗണ്‍ സ്വദേശി ബിഎന്‍ രഘുകുമാറും കുടുംബവുമാണ് വിവാഹസാരി കൊള്ളില്ലെന്ന പേരില്‍ കല്യാണത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. സംഭവത്തില്‍ രഘുകുമാറിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. രഘുകുമാറിനെതിരെ വഞ്ചനാകുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

രഘുകുമാറും യുവതിയും തമ്മില്‍ ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു.വിവാഹദിവസം ചടങ്ങുകള്‍ നടക്കാനിരിക്കെ വധുവിന്റെ വിവാഹസാരിക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് യുവതിയോട് സാരി മാറ്റുവാന്‍ വരന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ രഘുകുമാര്‍ ബന്ധുക്കളുടെ നിര്‍ദേശപ്രകാരം വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?