മലപ്പുറത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും സ്വയം കഴുത്തറുത്തു മരിച്ചു; ഇരുവരുടേയും മരണത്തില്‍ നടുങ്ങി വിറച്ച് നാട്ടുകാര്‍

പടിഞ്ഞാറ്റുംമുറി (മലപ്പുറം): (www.kvartha.com 04.02.2020) മലപ്പുറത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും സ്വയം കഴുത്തറുത്തു മരിച്ചു. ഇരുവരുടേയും മരണത്തില്‍ നടുങ്ങി വിറച്ച് നാട്ടുകാര്‍. ശാന്തമായ ഗ്രാമത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തം സമീപപ്രദേശത്തുകാരിലും ആശങ്കയുണ്ടാക്കി.

മലപ്പുറം പടിഞ്ഞാറ്റുംമുറി പട്ടിയില്‍പറമ്പില്‍ കൂളിപ്പുലാക്കല്‍ കൃഷ്ണന്‍ (78), ഭാര്യ അമ്മിണി (68) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.അമ്മിണി വീട്ടിനകത്തും കൃഷ്ണന്‍ വീട്ടുവളപ്പിലും രക്തമൊലിച്ച നിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. ഇരുവരുടെയും കഴുത്തിനാണ് വെട്ടേറ്റത്.

Elderly couple found dead in Malappuram, News, Local-News, Dead, Dead Body, Crime, Criminal Case, Malappuram, Police, Probe, Kerala

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇവരുടെ വീട്ടിലെത്തിയ ബന്ധുകൂടിയായ അയല്‍ക്കാരിയാണ് കൊലപാതകം ആദ്യമറിഞ്ഞത്. വീട്ടില്‍നിന്ന് പുറത്തുപോകുമ്പോള്‍ താക്കോല്‍ ഏല്‍പ്പിക്കാനെത്തിയതായിരുന്നു അവര്‍. തുടര്‍ന്ന് നാട്ടുകാരും പൊലീസും സ്ഥലത്ത് ഒഴുകിയെത്തി.

ഭാര്യയെ വെട്ടിയശേഷം കൃഷ്ണന്‍ സ്വയം വെട്ടിയതായാണ് പ്രാഥമിക നിഗമനം. കുടുംബവഴക്കാണ് ദാരുണാന്ത്യത്തില്‍ കലാശിച്ചതെന്നും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് മലപ്പുറം പൊലീസ് കേസെടുത്തു.

രക്തത്തില്‍ കുതിര്‍ന്ന് നടുമുറിയില്‍ കമഴ്ന്ന് കിടക്കുകയായിരുന്നു അമ്മിണി. ടി വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെട്ടേറ്റതെന്ന് കരുതുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തുമ്പോള്‍ ടി വി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

അടുത്തടുത്തായി കുറെ വീടുകളുണ്ടായിരുന്നെങ്കിലും സംഭവം ആരും അറിഞ്ഞില്ല. തൊട്ടടുത്ത ഒന്നുരണ്ട് വീടുകളില്‍ ആളില്ലായിരുന്നു. അസ്വാഭാവികമായ ശബ്ദംപോലും കേട്ടില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ടി വിയുടെ ശബ്ദം കാരണമാകും കരച്ചില്‍പോലും കേള്‍ക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

കയ്യില്‍ വെട്ടുകത്തിയുമായി വീട്ടുമുറ്റത്ത് വാഴത്തണ്ടില്‍ തലവെച്ച നിലയിലാണ് കൃഷ്ണന്‍ മരിച്ചുകിടന്നത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരോടൊപ്പം താമസിച്ചിരുന്ന മകള്‍ അംബിക രാവിലെ ജോലിസ്ഥലമായ പൊന്നാനിയിലേക്ക് പോയതായിരുന്നു.

മറ്റു മക്കള്‍ വേറെ വീടുകളിലാണ് താമസം. കൃഷ്ണന്‍ രാവിലെ അങ്ങാടിയില്‍ എത്തിയിരുന്നു. അമ്മിണി അയലത്തെ വീട്ടില്‍ ഓലമെടയാനും പോയിരുന്നു. അതിനുശേഷം എപ്പോഴാണ് ദാരുണസംഭവമുണ്ടായതെന്ന ആശ്ചര്യത്തിലാണ് പ്രദേശവാസികള്‍.

സദാശിവന്‍, ശിവാനന്ദന്‍, സുഹാസിനി, അംബിക, അജിത എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സുരേഷ്, ഗണേഷ്, സ്വപ്ന, ദിവ്യ.

ഇന്‍ക്വസ്റ്റിനുശേഷം വൈകിട്ട് ആറരമണിയോടെയാണ് മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയായിരിക്കും തുടര്‍നടപടികള്‍.

Keywords: Elderly couple found dead in Malappuram, News, Local-News, Dead, Dead Body, Crime, Criminal Case, Malappuram, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?