'ദി സിറ്റി ഓഫ് ട്രഷര്‍' സിറ്റി ഗോള്‍ഡ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.evisionnews.co): ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിറ്റി ഗോള്‍ഡ് കാസര്‍കോട് നടത്തുന്ന എക്‌സ്‌പോ ദി സിറ്റി ഓഫ് ട്രഷര്‍ കാസര്‍കോട് ഷോറൂമില്‍ പ്രദര്‍ശനം തുടങ്ങി. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ അഞ്ജൂം ഉദ്ഘാടനം ചെയ്തു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്, ഡയറക്ടര്‍മാരായ മുഹമ്മദ് ദില്‍ഷാദ്, നൗഷാദ് സിഎ സംബന്ധിച്ചു. ഈജിപ്ഷ്യന്‍ ആന്റിക്, സൊറോക്‌സ്‌കി, മൊറോക്കന്‍ ഡിസൈന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിവിപുലമായ ആഭരണ ശേഖരണങ്ങളാണ് എക്‌സോപിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ തന്നെ ഇത്തരമൊരു എക്‌സ്‌പോ ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്നും ആഘോഷങ്ങളുടെ ഭാഗമായി ഇനിയും വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?