മദ്യപാനിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
ജാഷ്പൂര്‍: (www.kvartha.com 15.02.2020) മദ്യപാനിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 40കാരി അറസ്റ്റില്‍. ഛത്തീസ്ഗണ്ഡിലെ ജാഷ്പൂര്‍ ജില്ലയിലെ പത്തല്‍ഗാണ്‍ പട്ടണത്തില്‍ ഫെബ്രുവരി 12നാണ് സംഭവം. എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ഭാര്യ ഇയാളെ തിരിച്ച് ആക്രമിച്ചത്.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: News, National, Arrest, Arrested, Police, Crime, Woman, Wife, Husband, 40 year old woman arrested in chhattisgarh
Powered by Info News For You

Comments
Post a Comment