ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ശുചിമുറിയില്‍ പോയ യുവതി പീഡനത്തിനിരയായി; രണ്ടുപേര്‍ അറസ്റ്റില്‍

ഹരിയാന: (www.kvartha.com 19.02.2020) ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ശുചിമുറിയില്‍ പോയ 19 വയസുകാരിയായ യുവതി പീഡനത്തിനിരയായി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. ഞായറാഴ്ച പാനിപ്പത്തില്‍നിന്നും സ്വദേശത്തേക്കു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ ഒരു ബന്ധു ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് ഇരുവരും കര്‍ണാലിനെ ടോള്‍ പ്ലാസയ്ക്കു സമീപം ബസിറങ്ങി.

ഭര്‍ത്താവ് ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നതിനിടെ ശുചിമുറിയിലേക്കു പോയ യുവതിയെ തിരിച്ചുവരുമ്പോള്‍ പുറത്തുകാത്തു നിന്ന രണ്ടു പുരുഷന്മാരില്‍ ഒരാള്‍ യുവതിയെ കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അടുത്തുള്ള അടിപ്പാതയിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പഞ്ചാബില്‍ നിന്നും ദമ്പതികള്‍ പാനിപ്പത്തിലുള്ള ബന്ധുവിനെ കാണാന്‍ പോയി തിരിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിക്കാണ് പീഡനം നടക്കുന്നത്. പീഡനത്തിനുശേഷം പ്രതികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ യുവതിയുടെ സമീപത്തുതന്നെ ഉപേക്ഷിച്ച് പൊലീസിന് പ്രതികളെ തിരിച്ചറിയാന്‍ സഹായമായി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തു.

 News, National, Husband, Arrest, Arrested, Crime, Police, Woman, Molestation, Accused, Molestation; 2 arrested in Haryana

Keywords: News, National, Husband, Arrest, Arrested, Crime, Police, Woman, Molestation, Accused, Molestation; 2 arrested in Haryana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?