ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ജയ്പൂര്‍: (www.kvartha.com 08.02.2020) ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കൃഷ്ണ കുമാര്‍ ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ഗ്രാമത്തില്‍ ബുധനാഴ്ചയാണ് അതിദാരുണമായ സംഭവം. മകന്റെ ക്രൂരമായ മര്‍ദനത്തില്‍ ബിന്ദ്ര കൗര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.
വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് കൃഷ്ണ കുമാര്‍ അമ്മയുമായി തര്‍ക്കത്തിലായി. വഴക്കിനെ തുടര്‍ന്ന് പ്രതി മാരകായുധം ഉപയോഗിച്ച് ബിന്ദ്ര കൗറിനെ മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ കുമാറിന്റെ പിതാവ് മരിച്ചു കിടക്കുന്ന ബിന്ദ്ര കൗറിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അറിയിച്ചു.
Keywords: Jaipur, News, National, Cooking, Mother, Son, Death, Police, Case, Complaint, Father, attack, Crime, Man arrested In Rajasthan

Powered by Info News For You

Comments
Post a Comment