ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിയമനം: പാര്‍ട്ടിയില്‍ വിവാദം പുകയുന്നു; ശുപാർശ കത്ത് നൽകിയ നേതാവിനെ പുറത്താക്കി
കണ്ണൂർ: (www.kvartha.com 23.02.2020) ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിയമനം നൽകിയ സംഭവത്തിനെ ചൊല്ലികോൺഗ്രസിൽ വിവാദം ശക്തമാവുന്നു. മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ തില്ലങ്കേരിയിലെ സിപിഎം പ്രവർത്തകന്റെ സഹോദരിക്കാണ് കോൺഗ്രസ് നേതാവും കെ പി സി സി നിർവാഹക സമിതിയംഗവുമായ മമ്പറം ദിവാകരൻ ചെയർമാനായ തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ജോലി നൽകിയത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ശുപാർശ കത്തോടെയാണ് യുവതി ജോലി തേടി കോൺഗ്രസ് നേതാവിനെ സമീപിച്ചത്. തുടർന്ന് സ്ഥാപനത്തിൽ ജോലി നൽകുകയായിരുന്നു. ഇതിനിടയിലാണ് സംഭവം വിവാദമായത്. പാർട്ടി ഇടപെട്ടതിനെ തുടർന്ന് യുവതി ജോലി രാജി വച്ചെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസും കെ എസ് യുവും കണ്ണൂർ ഡിസിസിയോട് ആവശ്യപ്പെട്ടു. ജോലി നൽകിയതിനെ കുറിച്ചും ശുപാർശ കത്ത് നൽകിയതിനെ കുറിച്ചും ഡിസിസിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Sister of Shuhaib killed case convict gets job in Congress-administered hospital, Kannur, News, Politics, Controversy, Congress, Leader, KPCC, DCC, Woman, CPM, Nurse, Kerala.

Powered by Info News For You

Comments
Post a Comment