'ഫാസിസത്തനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണം'

ബംബ്രാണ: (https://ift.tt/2wbn60w) മുസ്ലിംകളെ ക്രൂരമായി കൊല്ലപ്പെടുത്തിയും മുസ്ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന ഹീനമായ ആക്രമണം ആസൂത്രിതമായ വംശഹത്യയാണെന്നും നിയമ സംവിധാനം നടപ്പിലാക്കേണ്ട പോലീസുകാര്‍ നിഷ്‌ക്രിയരാണെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പറഞ്ഞു. ബംബ്രാണ എസ് കെ എസ് എസ് എഫ് ശാഖ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനും, മുസ്ലിംകളെ ഒറ്റപ്പെടുത്താനുമാണ് ഒരു വിഭാഗം ശ്രമിക്കുന്നത്.  മതേതര കക്ഷികള്‍ ഒന്നിച്ച് ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഹാരിസ് ദാരിമി ബെദിര പറഞ്ഞു. ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഇന്ത്യയുടെ മതേതരത്വത്തെ തകര്‍ത്ത് മുന്നോട്ട് പോകാന്‍ സാധിക്കുകയില്ല. അത്രവേഗം കീഴ്പ്പെടുന്ന മതേതര മനസല്ല ഇന്ത്യക്കാര്‍ക്കുള്ളത്. എല്ലാ മത സമൂഹങ്ങളും ഒന്നിച്ച് നിന്ന് രാജ്യത്തെ വളര്‍ത്തിയ പാരമ്പര്യമാണ് നൂറ്റാണ്ടുകളായി ഇന്ത്യ നിലനിര്‍ത്തുന്നത്. ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം കീഴൊതുങ്ങാന്‍ ഇവിടുത്തെ മതേതര പാര്‍ട്ടികള്‍ സമ്മതിക്കില്ല. രാജ്യം കാത്തുസൂക്ഷിച്ച മതേതരത്വവും മത സഹിഷ്ണുതയും നിലനിര്‍ത്തുന്നതിന് ഒന്നിച്ച് നില്‍ക്കാനും പ്രവര്‍ത്തിക്കാനും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഷ്‌റഫ് വൈ എ അധ്യക്ഷത വഹിച്ചു. ഷക്കീല്‍ അസ്ഹരി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി എച്ച് അസ്ഹരി ആദൂര്‍, ജുനൈദ് ഫൈസി വി കെ, മൂസ നിസാമി, ബദ്‌റുദ്ദീന്‍ ഫൈസി, അല്ലിക്ക അബ്ദുല്ല, അബ്ദുല്ല കുട്ടി ഹാജി, സിദ്ദീഖ് എന്‍ വി, ഖാലിദ് ബംബ്രാണ, ബി എച്ച് യൂസുഫ് ബംബ്രാണ, അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാലിഹ് ബത്തേരി മുഖ്യ പ്രഭാഷണം നടത്തി.


Keywords: Kasaragod, Kerala, news, Protest, Trending, New Delhi, Assault, SKSSF, 'Secularist parties should unite against fascism'  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?