പ്രധാന മന്ത്രിക്കെതിരെ മുദ്രാവാക്യം: ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍

ചെന്നൈ (www.evisionnews.co): ബിജെപി റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കനകനാഥന്‍ (26) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി റാലി കടന്നുപോകവെ ഇയാള്‍ വീടിന്റെ ടെറസിന്റെ മുകളില്‍ നിന്ന് മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ചെന്നൈയിലെ വിരുഗംബാക്കത്താണ് സംഭവം.

ഡൗണ്‍ ഡൗണ്‍ മോദി എന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ കനകനാഥന്റെ വീട് വളഞ്ഞു. കനകനാഥനെതിരെ കേസെടുക്കണമന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബിജെപി പരിപാടിക്കിടെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കനകനാഥനെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് ന്യൂസ് മിനുട്ടിനോട് പറഞ്ഞു. സമാധാനാന്തരീക്ഷം തകര്‍ത്തു എന്നതടക്കമുള്ള ആരോപണങ്ങളുമായാണ് കനകനാഥനെതിരെ കേസെടുത്തത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?