പൗരത്വ നിയമത്തിനെതിരെ താക്കീതായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൗരത്വ പ്രക്ഷോഭവും ലോംഗ് മാര്‍ച്ചും; ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഹമീദ് വാണിയമ്പലം

കാസര്‍കോട്: (https://ift.tt/2SM9qSz) പൗരത്വ നിയമത്തിനെതിരെ താക്കീതായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൗരത്വ പ്രക്ഷോഭവും ലോംഗ് മാര്‍ച്ചും. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് നായമാര്‍മൂലയില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് കാസര്‍കോട് നഗരത്തില്‍ സമാപിച്ചു. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുസമ്മേളനം നടന്നു.

ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുടെ പിന്‍മുറക്കാരാണ് രാജ്യം ഭരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യ പങ്ക് വഹിച്ച മഹാന്മാരുടെ പിന്‍മുറക്കാരാണ് പൗരത്വ സമത്തില്‍ അണിനിരക്കുന്നവര്‍. ഈ സമരം പൗരത്വ വിഷയത്തിലൊതുങ്ങുന്നതല്ല, സംഘ് രാഷ്ട്ര നിര്‍മ്മിതിക്കെതിരായുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമാണ്. ജനാധിപത്യ മതേതര ഇന്ത്യയെ പുനര്‍ നിര്‍മ്മിക്കുന്നതിനായുള്ള ഈ പോരാട്ടത്തില്‍ മുഴുവനാളുകളും ഒന്നിച്ചണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.


വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമന്‍ ജസ്റ്റീസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ്, കെ. രാമകൃഷ്ണന്‍, സി എച്ച് മുത്തലിബ്, മഹ് മൂദ് പള്ളിപ്പുഴ, പി കെ അബ്ദുല്ല, മജീദ് നരിക്കോടന്‍, സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദീഖ്, ശാന്ത ആയിറ്റി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി സ്വാഗതവും അബ്ദുല്‍ ലത്വീഫ് കുമ്പള നന്ദിയും പറഞ്ഞു.

അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം സി ഹനീഫ, ടി കെ അഷ്‌റഫ്, എ ജി ജമാല്‍, സി എ യൂസുഫ്, നഹാറുദ്ദീന്‍, ഷഹബാസ് കോളിയാട്, എന്‍ എം റിയാസ്, ഡോ. ഷഫ്‌ന മെയ്തു, സാഹിറ ലത്വീഫ്, ഹസീന ലത്വീഫ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, news, Political party, Protest, Trending, March, Welfare party protest against CAA  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?