കണ്ണൂര്‍ കോര്‍പ്പറേഷനിലെ മുന്‍മേയര്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിക്കുകയും അക്രമികള്‍ തന്നെ ഹര്‍ത്താല്‍ നടത്തുകയും ചെയ്യുന്നതിനെതിരെ ജനാധിപത്യ വിശ്വാസികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് എല്‍ ഡി എഫ് നേതാക്കള്‍
കണ്ണൂര്‍: (www.kvartha.com 20.02.2020) കണ്ണൂര്‍ കോര്‍പ്പറേഷനിലെ മുന്‍മേയര്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിക്കുകയും അക്രമികള്‍ തന്നെ ഹര്‍ത്താല്‍ നടത്തുകയും ചെയ്യുന്നതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
എല്‍ ഡി എഫ് കൗണ്‍സിലര്‍മാരായ ഇ പി ലത, കെ കമലാക്ഷി, കെ റോജ, കെ പ്രമോദ്, എം പി ഭാസ്‌കരന്‍ എന്നിവരെയാണ് റൗഡികളെപ്പോലെ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ഒ മോഹനന്റെയും നേതൃത്വത്തില്‍ ആക്രമിച്ചത്. കൗണ്‍സിലര്‍ രഞ്ജിത്തും ഡ്രൈവര്‍ ഖാലിദും അക്രമത്തില്‍ പങ്കുചേര്‍ന്നു. പരിക്കേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രിയിലാണ്.
അക്രമം നടത്തിയ യുഡിഎഫ് തന്നെഹര്‍ത്താലിന് ആഹ്വാനം ചെയ്തത് കാപട്യമാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഇത് ജനങ്ങള്‍ തിരിച്ചറിയും. ചാനലുകള്‍ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളില്‍ കൗണ്‍സിലര്‍ കെ പ്രമോദിനെ ടി ഒ മോഹനന്‍ തിരഞ്ഞുപിടിച്ച് തല്ലുന്നത് കാണാന്‍ കഴിയും. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരെയെങ്കിലും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നു മാത്രമല്ല, അത്തരമൊരു ആരോപണം യുഡിഎഫ് ഉന്നയിക്കുന്നത് വസ്തുതയുമല്ല.
ടി ഒ മോഹനന്‍ കൗണ്‍സിലര്‍മാരുടെ കൂട്ടത്തില്‍ പിറകിലായി ഉണ്ടായിരുന്ന പ്രമോദിന്റെ മേല്‍ ചാടിവീണ് ആക്രമിക്കുകയായിരുന്നു. മേയറും ഡെപ്യൂട്ടി മേയറും എല്‍ ഡി എഫ് കൗണ്‍സിലര്‍മാരെ തെറിവിളിക്കുകയും അവഹേളിക്കുകയുമാണ് ചെയ്തത്.
ജീവനക്കാരുടെ അനിശ്ചിതകാല സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് മുമ്പ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറെ കണ്ട് ആവശ്യപ്പെടുകയായിരുന്നു. പദ്ധതി നിര്‍വഹണം അവതാളത്തിലാണ്. സമരം നീട്ടിക്കൊണ്ടുപോകുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധയില്‍പ്പെടുത്തി.
ഇക്കാര്യം പരിഗണിക്കാമെന്ന് മേയര്‍ പറയുകയും ചെയ്തു. ഡെപ്യൂട്ടി മേയര്‍ വന്ന് മേയറുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞതോടെയാണ് സൗഹൃദാന്തരീക്ഷം ഇല്ലാതായത്.
പതിനാറ് ജീവനക്കാര്‍ക്ക് നിയമവിരുദ്ധമായി അറ്റന്‍ഡന്‍സ് നിഷേധിച്ചത് ഡെപ്യൂട്ടി മേയറുടെ ധിക്കാര നടപടിമൂലമാണ്. അതുകൊണ്ടുതന്നെ മേയര്‍ മുന്‍കൈയെടുത്ത് വേണം പ്രശ്‌നം പരിഹരിക്കാന്‍.
മേയറെ അതിന് അനുവദിക്കാതെ കൗണ്‍സിലര്‍മാരെയും ജീവനക്കാരെയും അകറ്റിനിര്‍ത്തിയും മര്‍ദിച്ചും ഭരിക്കാനാണ് ഡെപ്യൂട്ടി മേയറും സംഘവും പരിശ്രമിക്കുന്നതെങ്കില്‍ അത് ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും എം വി ജയരാജന്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍, കെ കെ രാഗേഷ് എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: LDF leaders against UDF Leaders, Kannur, News, Trending, Politics, LDF, UDF, Allegation, Attack, Injured, Channel, Harthal, Kerala.

Powered by Info News For You

Comments
Post a Comment