സെന്‍ട്രല്‍ ജയില്‍ നിറഞ്ഞ് അന്തേവാസികളെ പാര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം; സ്വന്തം പൗരന്മാരായ തടവുകാരെ ഏറ്റുവാങ്ങണമെന്ന് ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളോട് കുവൈത്തിന്റെ അഭ്യര്‍ത്ഥന
കുവൈത്ത് സിറ്റി: (www.kvartha.com 06.02.2020) കുവൈത്തിലെ സെന്‍ട്രല്‍ ജയില്‍ നിറഞ്ഞ് അന്തേവാസികളെ പാര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളോട് കുവൈത്തിന്റെ അഭ്യര്‍ത്ഥന. സ്വന്തം പൗരന്മാരായ തടവുകാരെ ഏറ്റുവാങ്ങണമെന്നാണ് കുവൈത്ത് ആവശ്യപ്പെട്ടത്. കുവൈത്ത് ജയിലില്‍ ഇന്ത്യ, ഇറാന്‍, ഈജിപ്ത്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.
ഈ സാഹചര്യത്തില്‍ തടവുകാരെ സ്വന്തം നാട്ടിലേക്ക് കയറ്റി വിട്ടാല്‍ ജയിലില്‍ ഇപ്പോഴുള്ള തിരക്കിന് പരിഹാമാകുമെന്നാണ് രാജ്യം കണക്കാക്കുന്നത്. ശേഷിക്കുന്ന തടവ് കാലം സ്വന്തം രാജ്യത്ത് കഴിയുക എന്ന ലക്ഷ്യത്തോടെ കയറ്റി വിടുന്ന തടവുകാരെ ആവശ്യഘട്ടത്തില്‍ തിരിച്ചെത്തിക്കാമെന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ ഉറപ്പ് നല്‍ക്കണം. അതേസമയം ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍പെട്ട തടവുകാരെ കൈമാറില്ലെന്ന് കുവൈത്ത് അറിയിച്ചു. സ്ഥലപരിമിതി മറികടക്കാനായി അത്യാധുനിക സൗകര്യമുള്ള പുതിയ ജയില്‍ നിര്‍മിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
Keywords: Kuwait, News, Gulf, World, Jail, Country, Kuwait jail, 7 countries, Citizens, Bring back, 7 countries include India bring back citizens those stay in Kuwait jail; Kuwait

Powered by Info News For You

Comments
Post a Comment