കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന ബി ജെ പി നേതാവിനെ മാരകായുധങ്ങളുമായെത്തി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സി പി എം നേതാക്കളെ കോടതി വെറുതെവിട്ടു
തലശ്ശേരി: (www.kvartha.com 26.02.2020) ബി ജെ പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം പി ആര്‍ രവീന്ദ്രനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സി പി എം പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തൃപ്പങ്ങോട്ടൂര്‍ വടവല ഹൗസില്‍ ജോമോന്‍ കെ ജോര്‍ജ് (42), തൃപ്പങ്ങോട്ടൂര്‍ വാഗമലയിലെ ദിനേശന്‍ (42), നരിക്കോട്ടമലയിലെ പൂവന്‍ ഹൗസില്‍ അശോകന്‍ (52)എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ജഡ്ജ് ആര്‍ എല്‍ ബൈജു വെറുതെ വിട്ടത്.
2009 ജനുവരി അഞ്ചിന് രാവിലെ 8.45 മണിയോടെയാണ് സംഭവം നടന്നത്. നരിക്കോട്ട് മലയിലെ ബേബി എന്നയാളുടെ കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന രവീന്ദ്രനെ രാഷ്ട്രീയ വിരോധം കാരണം കൊടുവാള്‍, ഇരുമ്പുവടി, ബോംബ് എന്നിവയുമായി നിയമവിരുദ്ധമായി സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ ബോംബ് സ്‌ഫോടനം നടത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. വിനോദ് കുമാര്‍ ചമ്പളോന്‍, അഡ്വ. എം ആര്‍ ശില്‍പ എന്നിവര്‍ ഹാജരായി.

Keywords: Court acquitted CPM leaders of murdering BJP leader, Thalassery, News, Politics, Injured, Court, Crime, Criminal Case, Attack, Accused, Kerala.
Powered by Info News For You

Comments
Post a Comment