നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയ സംഭവം; ആശുപത്രികള്‍ക്ക് പൊലീസ് നോട്ടീസ്
കൊച്ചി: (www.kvartha.com 03.02.2020) നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രികള്‍ക്ക് പൊലീസ് നോട്ടീസ്. കൊച്ചി എളമക്കരയില്‍ തിങ്കളാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയത്. മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ആറ് മാസം വളര്‍ച്ചയെത്തുന്നതിനിടെ ജനിച്ച ആണ്‍കുട്ടികളുടെ വിശദാംശമാണ് തേടിയത്.
കുട്ടിയെ കൈമാറിയ രക്ഷിതാക്കളുടെ വിവരങ്ങള്‍ കൈമാറണം എന്നും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. മാക്കാപറമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Keywords: Kochi, News, Kerala, Hospital, Notice, Police, New Born Child, Parents, Case, Enquiry, Dead Body, Newborn baby's body in bucket in Kochi
Powered by Info News For You

Comments
Post a Comment