മോഷണം പോയ ഷൂവിന് പകരം പുതിയൊരെണ്ണം വാങ്ങി നല്‍കി; കുട്ടികളുടെ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ഒരു അധ്യാപകന്‍, വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

വാഷിങ്ടണ്‍: (www.kvartha.com 05.02.2020) സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഏറെ കൈയ്യടിയോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്. ഒരു നല്ല അധ്യാപകനും അധ്യാപകരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്ന് തെളിയിക്കുന്ന കുട്ടികളുമായിരുന്നു വീഡിയോയില്‍. രണ്ടാഴ്ച മുമ്പാണ് അധ്യാപകന്റെ ബാസ്‌കറ്റ്‌ബോള്‍ ഷൂ സ്‌കൂളില്‍ വച്ച് മോഷണം പോയിരുന്നു. അതിന്റെ വിഷമത്തിലായിരുന്നു അധ്യാപകന്‍. ഇതു മനസിലാക്കിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈയ്യില്‍ നിന്നും പണം സ്വരൂപിച്ച് മോഷണം പോയ ഷൂവിനു പകരം പുതിയൊരണ്ണം അധ്യാപകന് സമ്മാനിച്ചത്.

കുട്ടികള്‍ നല്‍കിയ കവറില്‍ നിന്നും കത്തെടുത്തു വായിക്കുന്നതും പിന്നാലെ തുറന്നു നോക്കിയ ഷൂ കണ്ട് അധ്യാപകന്‍ കരയുന്നതും വീഡിയോയില്‍ കാണാം. ഏതാനും വിദ്യാര്‍ത്ഥികളും അധ്യാപകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിങ്ങിപ്പൊട്ടി കരയുന്ന അധ്യാപകനെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Washington, News, World, Teacher, Students, Shoe, Video, Twitter, Basketball shoes, Stolen, Students gift teacher shoes after his got stolen

'എന്റെ പ്രിയപ്പെട്ട അധ്യാപികന്റെ ഷൂ മോഷ്ടിക്കപ്പെട്ടു, അതിനാല്‍, ഞാനും സഹപാഠികളും പണം സ്വരൂപിച്ച് അദ്ദേഹത്തിന് ഒരു പുതിയ ഷൂ വാങ്ങി നല്‍കി' എന്നു കുറിച്ചുകൊണ്ട് എമ്മ മിച്ചല്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വിഡിയോ കണ്ടതിനു പിന്നാലെ നിരവധി പേരാണ് കുട്ടികളെയും അധ്യാപകനെയും അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടുവന്നത്.

Keywords: Washington, News, World, Teacher, Students, Shoe, Video, Twitter, Basketball shoes, Stolen, Students gift teacher shoes after his got stolen


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?