അന്ന് നാം കോളനിവത്കരണത്തിനെതിരെ; ഇന്ന് കോളനിവത്കരണത്തിനൊപ്പം നിന്നവര്‍ക്കെതിരെ: മുംബൈയിലെ കലാ സാംസ്‌കാരിക അക്കാദമി രംഗത്തുള്ള പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ മുംബൈ കലക്ടീവ് സംഘടിപ്പിക്കുന്ന സംവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

മുംബൈ: (www.kvartha.com 02.02.2020) മുംബൈയിലെ കലാ സാംസ്‌കാരിക അക്കാദമി രംഗത്തുള്ള പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ മുംബൈ കലക്ടീവ് സംഘടിപ്പിക്കുന്ന സംവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. 'വര്‍ഗീയതയ്ക്ക് എതിരായ ദേശീയ പോരാട്ടം' എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്.

മുംബൈ കലക്ടീവില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മഹാ നഗരത്തില്‍ ആവേശകരമായ വരവേല്‍പ്പായിരുന്നു നല്‍കിയത്. രാവിലെ മുതല്‍ മുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മലയാളികളടക്കം മുബൈ കലക്ടീവ് സംവാദത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് ദക്ഷിണ മുംബൈയിലെ വൈ ബി ചവാന്‍ സെന്ററില്‍ എത്തിയത്.

 4th Mumbai Collective begins, Mumbai, News, Politics, Chief Minister, Pinarayi vijayan, Facebook, Post, Media, Threatened, National

മുംബൈ നരിമാന്‍ പോയിന്റിലെ വൈ ബി ചവാന്‍ സെന്റിലാണ് പരിപാടി നടക്കുന്നത്. ആദ്യദിനമായ ശനിയാഴ്ച 'സമരങ്ങളുടെ മുന്നണിപ്പോരാളികളാകുന്ന വിദ്യാര്‍ഥികള്‍' എന്ന വിഭാഗത്തില്‍ ഐഷി ഘോഷ്, ഐഷ ഖാദര്‍, പരിചയ് യാദവ്, അഭിഷേക് നന്ദന്‍, ആര്‍ഫ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം അധ്യക്ഷനായിരുന്നു. മുംബൈ കലക്ടീവ് പരിപാടിയുടെ നാലാം പതിപ്പാണ് ഇക്കുറി നടക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്;

മുന്‍പ് നാം നടത്തിയത് കോളനിവത്കരണത്തിനെതിരായ പോരാട്ടമാണെങ്കില്‍ ഇപ്പോള്‍ നടത്തുന്നത് കോളനിവത്കരണത്തിനൊപ്പം നിന്നവര്‍ക്കെതിരായ പോരാട്ടമാണ്.

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയശക്തികളാല്‍ ഭീഷണിയിലാണ്. പൗരത്വ ഭേദഗതി നിയമം മതതേര മനസുകളെ തുളയ്ക്കാനുള്ള അവസാന ആയുധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഈ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ട്.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കേരള സര്‍ക്കാരും ജനങ്ങളും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. നിയമപരമായി പോരാടുക, നിയമസഭയില്‍ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവില്‍ പ്രതിഷേധിക്കുക എന്നിവയാണ് കരിനിയമത്തിനെതിരെ ചെയ്യാനാവുക.

ഇവയെല്ലാം ചെയ്ത് സമര മുഖത്തെ ജേതാവാണ് കേരളം. കേരളത്തിന്റെ ശ്രമങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങളെയും സമാന നിലപാട് സ്വീകരിക്കുന്നതിന് സ്വാധീനിച്ചു.



Keywords: 4th Mumbai Collective begins, Mumbai, News, Politics, Chief Minister, Pinarayi vijayan, Facebook, Post, Media, Threatened, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?