ഫെയ്‌സ് ബുക്കില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന കമന്റ്; പോലീസുകാരന് സ്ഥലം മാറ്റം

മലപ്പുറം: (https://ift.tt/3cdOag0) സോഷ്യല്‍ മാധ്യമമായ ഫെയ്‌സ് ബുക്കില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എആര്‍ നഗര്‍ കൊളപ്പുറം സ്വദേശി രജീഷിനെതിരേയാണ് നടപടി.

News, Kerala, Malappuram, Violence, Facebook, Police, Punishment, Transfer, CPM, Violence Comment on Facebook; Punishment to Policeman

മലപ്പുറം എ ആര്‍ ക്യാമ്പിലേക്ക് രജീഷിനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍കരീം ഉത്തരവിറക്കി. നിലവില്‍ തിരൂര്‍ സിഐയുടെ താത്കാലിക ഡ്രൈവറുമാണ് രജീഷ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരൂര്‍ ഡിവൈ എസ് പി കെ എ സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ സി ഐ ഫര്‍ഷാദ് അന്വേഷണം നടത്തി എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് നല്‍കിയാല്‍ തുടര്‍നടപടിയുണ്ടാകും.

കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍സെക്രട്ടറിയും സി പി എം എ ആര്‍ നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ് പിക്ക് പരാതി നല്‍കിയിരുന്നു.

Keywords: News, Kerala, Malappuram, Violence, Facebook, Police, Punishment, Transfer, CPM, Violence Comment on Facebook; Punishment to Policeman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?