സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ നിയമിച്ചതിനെതിരെ ബിജെപിയിലുണ്ടായ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്

കണ്ണൂര്‍: (www.kvartha.com 25.02.2020) സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ നിയമിച്ചതിനെതിരെ ബിജെപിയിലുണ്ടായ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. പ്രസിഡന്റായി സുരേന്ദ്രന്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍നിന്ന് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ വിട്ടുനിന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്.

മാത്രമല്ല, കണ്ണൂര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചതിനെതിരെയും വ്യാപക പ്രതിഷേധം പുകയുകയുമാണ്. ഇതിനിടെ പാര്‍ട്ടിയില്‍ നിന്നും ഏറെക്കാലം വിട്ടു നിന്ന പി പി മുകുന്ദനെ സ്ഥാനാരോഹണ ചടങ്ങിലേക്ക് സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ക്ഷണിച്ചത് എതിര്‍ ഗ്രൂപ്പുകാരെ പ്രകോപിപ്പിട്ടുണ്ട്.

 BJP protests against K Surendran's appointment as state president, Kannur, News, Politics, BJP, Trending, K. Surendran, Protesters, Secret, Kummanam Rajasekharan, Criticism, Controversy, Kerala

എന്നാല്‍ എടുത്തു ചാടി പ്രതികരിക്കേണ്ട എന്ന നിലപാടിലാണിവര്‍. കേന്ദ്ര സഹമന്ത്രി കൂടിയായ വി. മുരളീധരന് അഖിലേന്ത്യാ പ്രസിഡന്റ് ജെ പി നദ്ദയുമായുള്ള അടുത്ത ബന്ധവും അമിത് ഷായിലുള്ള സ്വാധീനവുമാണ് എതിര്‍ പക്ഷത്തെ പുറകോട്ടടിപ്പിക്കുന്നത്.

വളരെ രഹസ്യമായി സുരേന്ദ്രനെതിരെ കുമ്മനം രാജശേഖരനെ മുന്നില്‍ നിര്‍ത്തിയുള്ള കളികള്‍ക്കാണ് കൃഷ്ണദാസ് പക്ഷം കരുക്കള്‍ നീക്കുന്നത്. മറ്റു സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും ഈ സ്ഥിതിക്കു തന്നെയാണ് പോക്കെങ്കില്‍ കാര്യങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് കലാശിക്കും.

സംസ്ഥാന അധ്യക്ഷ സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ വിളിച്ചില്ലെന്ന ആരോപണം ശക്തമാണ്.ക്ഷണിച്ചില്ലെന്ന് കുമ്മനം പക്ഷവും വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതാണെന്ന് എതിര്‍പക്ഷവും പറയുന്നു.കുമ്മനത്തെ ക്ഷണിക്കാത്തതില്‍ ആര്‍എസ്എസും കടുത്ത അമര്‍ഷത്തിലാണ്.

കുമ്മനത്തെ മുന്‍നിര്‍ത്തിയുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം തടയാനുള്ള പരിപാടികള്‍ മുരളീധര പക്ഷം ആവിഷ്‌കരിച്ചു തുടങ്ങി. 29ന് ജന്മനാടായ കോഴിക്കോട് ഉള്ള്യേരിയില്‍ സുരേന്ദ്രന് നല്‍കുന്ന സ്വീകരണം ഉദ്ഘാടനം ചെയ്യാന്‍ കുമ്മനത്തെയാണ് ക്ഷണിച്ചിരിക്കുന്നത്.

ഇതിലൂടെ ആര്‍ എസ് എസിനെ തല്‍ക്കാലം അനുനയിപ്പിക്കാമെന്നാണ് മുരളീധര പക്ഷത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഈ പരിപാടിയില്‍ കുമ്മനം പങ്കെടുക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. പ്രസിഡന്റായി നിയമിച്ചതിനെ തുടര്‍ന്ന് കെ സുരേന്ദ്രന് വിവിധ ജില്ലകളില്‍ നല്‍കിയ സ്വീകരണത്തില്‍നിന്ന് കൃഷ്ണദാസ് പക്ഷം പൂര്‍ണമായി വിട്ടുനിന്നിരുന്നു.

പുതിയ നേതൃത്വവുമായി നിസ്സഹകരണം എന്നനിലയ്ക്കാണ് കൃഷ്ണദാസ് പക്ഷം നീങ്ങുന്നത്. വരാന്‍ പോകുന്ന ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള സഹ ഭാരവാഹികളുടെ നിയമനം പാര്‍ട്ടിക്കുള്ളില്‍ നിര്‍ണായകമാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നിയമനമെങ്കില്‍ തുറന്നപോരിനുതന്നെ കൃഷ്ണദാസ് പക്ഷം തയ്യാറാകുമെന്നാണ് സൂചന.

Keywords: BJP protests against K Surendran's appointment as state president, Kannur, News, Politics, BJP, Trending, K. Surendran, Protesters, Secret, Kummanam Rajasekharan, Criticism, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?