പൊള്ളലേറ്റ് പിടയുന്ന അമ്മയ്ക്കരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് എട്ടുവയസുകാരിയും ആറുവയസുകാരിയും; യുവതിക്ക് പിന്നാലെ മകളും മരണത്തിന് കീഴടങ്ങി; മറ്റൊരു മകള്‍ ഗുരുതരാവസ്ഥയില്‍
പെരുമ്പാവൂര്‍: (www.kvartha.com 18.02.2020) പൊള്ളലേറ്റ് പിടയുന്ന അമ്മയ്ക്കരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് എട്ടുവയസുകാരിയും ആറുവയസുകാരിയും. യുവതിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി ആറുവയസുകാരിയായ മകളും. മറ്റൊരു മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
അടുക്കളയില്‍ പാചക വാതക സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ ഒക്കല്‍ ആന്റോപുരം പള്ളിക്കരക്കാരന്‍ സെബിയുടേയും നിമ്മി(34)യുടേയും ഇളയ മകള്‍ ദിയയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് നിമ്മി ചികിത്സയില്‍ ഇരിക്കെ മരിച്ചിരുന്നു. മൂത്ത മകള്‍ ഡെല്ല (8) ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫെബ്രുവരി അഞ്ചിന് രാത്രി 10.30മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസറായ സെബി ഡ്യൂട്ടിക്ക് പോയ സമയത്തായിരുന്നു അപകടം. അമ്മയുടെ ദേഹത്ത് തീ പടരുന്നത് കണ്ട് കുട്ടികള്‍ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.
അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റെങ്കിലും കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു നിഗമനം. എന്നാല്‍ പൊള്ളല്‍ ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണം. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദിയ.
Keywords: 6-year-old girl dies of burn injuries, Perumbavoor, News, Local-News, Injured, Dead, hospital, Treatment, Daughter, Kerala.

Powered by Info News For You

Comments
Post a Comment