കുറ്റിക്കോല്‍- മാലക്കല്ല് മലയോര റോഡ് ശോച്യാവസ്ഥ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കുറ്റിക്കോല്‍ (www.evisionnews.co): മലയോരത്തെ പ്രധാന പാതയായ കുറ്റിക്കോല്‍- മാലക്കല്ല് റോഡിലെ കുറ്റിക്കോല്‍ മുതല്‍ പാലന്തടി വരെയുള്ള രണ്ടര കിലോമീറ്റര്‍ വീതി കൂട്ടി മെക്കാഡാം ചെയ്യുന്ന പ്രവൃത്തി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധം. മെക്കാഡാം ചെയ്യുന്നതിനായി ആദ്യം ചെയ്ത ടാറിംഗ് പല സ്ഥലങ്ങളിലും തകര്‍ന്നിരിക്കുകയാണ്. നിരവധി സ്ഥലത്ത് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്, ആദ്യം ചെയ്ത ടാറിംഗിന് ഇരുവശത്തുമായി ചെയ്യുന്ന കോണ്‍ക്രീറ്റ് ഇതുവരെയായി പൂര്‍ത്തിയായിട്ടില്ല. ഓവുചാല്‍ നിര്‍മിച്ച സ്ഥലങ്ങളിലും സ്ലാബ് പാകിയിട്ടില്ല. കാസര്‍കോടുള്ള അപ്‌സര ഗ്രൂപ്പാണ് കരാര്‍ ഏറ്റെടുത്തത്. ഈമഴക്കാലത്തിന് മുമ്പെങ്കിലും പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റോഡിന് ഇരുവശവും കുത്തിയൊലിച്ച് പോകുമെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് മാര്‍ച്ച് മാസത്തിന് മുമ്പ് പണി പുനരാരംഭിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അത്തിയടുക്കം ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തകര്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?