കൊറോണ: സുരക്ഷ മുന്‍നിര്‍ത്തി മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് താത്ക്കാലിക നിരോധനം

കോഴിക്കോട്: (https://ift.tt/3aabt8Q) കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്.

News, Kerala, Kozhikode, Muslim Pilgrimage, Flight, Travel & Tourism, Health, Corona: Temporary Ban on Makkah and Umrah Pilgrimages

ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇതറിയാതെ കോഴിക്കോടുനിന്ന് യാത്രയ്‌ക്കൊരുങ്ങിയവരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ബഹറിന്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇത് 48 മണിക്കൂര്‍ കൂടി തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

Keywords: News, Kerala, Kozhikode, Muslim Pilgrimage, Flight, Travel & Tourism, Health, Corona: Temporary Ban on Makkah and Umrah Pilgrimages


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?